Month: December 2024

സിംഗപ്പൂരില്‍ മാര്‍ക്കോയ്‍ക്ക് കടുത്ത നിയന്ത്രണം

പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമായി മാറിയിരിക്കുകയാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ബോളിവുഡിലും സ്വീകാര്യത നേടിയിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിംഗപ്പൂരില്‍ ആര്‍ 21(Restricted 21) സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ചിത്രം സിംഗപ്പൂരില്‍ കാണാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.…

നിർത്തൂ നിർത്തൂ എന്ന് എയർ ട്രാഫിക് കൺട്രോളർ ഞെട്ടിക്കും ദൃശ്യങ്ങൾ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്വിമാനങ്ങൾ

ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പകർത്തിയിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ഞെട്ടലാണ് ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് വിമാനങ്ങൾ അപകടകരമാം വിധം പരസ്‌പരം അടുത്തെത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.…

ഇത് എന്‍റെ അവസാനത്തെ അപേക്ഷ ഇനി കുറച്ച് ദിവസങ്ങൾ മാത്രം എല്ലാവരും സഹായിക്കണമെന്ന് നിമിഷ പ്രിയയുടെ അമ്മ

സനാ: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്‍റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ…

വധക്കേസ് കുറ്റവാളിയുടെ ​ഗൃഹപ്രവേശ ചടങ്ങിൽ സിപിഎം നേതാക്കൾ നിഖിൽ വധക്കേസ് കുറ്റവാളി ശ്രീജിത്തിന്റെ വീട്ടിൽ

കണ്ണൂർ: വധക്കേസ് കുറ്റവാളിയുടെ ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. വടക്കുമ്പാട് നിഖിൽ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ​ഗൃഹപ്രവേശനത്തിനാണ് നേതാക്കൾ പങ്കെടുത്തത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അം​ഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാരായി രാജൻ, കണ്ണൂർ…

ഒന്നും ശരിയാകുന്നില്ല രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു സിഡ്നിയിലേത് അവസാന മല്‍സരം

ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ അവസാന മല്‍സരം ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മയുടെ അവസാന ടെസ്റ്റ് മല്‍സരമായേക്കുമെന്ന് റിപ്പോര്‍ട്ട്. താന്‍ വിരമിക്കുകയാണെന്ന വിവരം രോഹിത് ബിസിസിഐയെ അറിയിച്ചുവെന്നും അനുനയ ശ്രമങ്ങള്‍ക്ക് താരം വഴങ്ങിയില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സമ്മര്‍ദത്തിലും…

എന്റെ ശബ്ദം ഉയരുന്നത് കൊണ്ട് പാർട്ടിക്ക് ഗുണമല്ലേ ഉണ്ടാവുക മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല ജി സുധാകരൻ

CPIM പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി കമ്മ്യുണിസ്റ്റ് നേതാവ് ജി സുധാകരൻ. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി അവതരിപ്പിക്കാറുണ്ട്. താൻ വായിൽ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമർശനം. വായനാശീലവും ചിന്താശേഷിയും…

മദ്യക്കട കുത്തിത്തുറന്ന് മോഷണം മോഷ്ടാവ് പൂസായി ഉറങ്ങിപോയി

ഹൈദരാബാദ്: മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ യുവാവിന് അമളി പിണഞ്ഞു. കട കുത്തിതുറന്നു അകത്ത് കയറിയപ്പോള്‍ അകത്ത് കണ്ടത് ആവശ്യത്തിന് മദ്യം. ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ് യുവാവിന് പിണഞ്ഞ അമളി.രാവിലെ കടയുടെ ഷട്ടര്‍ തുറന്നപ്പോള്‍ മോഷ്ടാവിനെ കണ്ട് ഉടമ ഞെട്ടിപ്പോയി.…

വീണ്ടും പറ്റിക്കപ്പെടുമോ അജിത്ത് ആരാധകര്‍

ചെന്നൈ: നടൻ അജിത്തിന്‍റെ അറുപത്തിരണ്ടാമത് ചിത്രമായ വിഡാമുയാർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ഈ ചിത്രത്തിൽ നടി തൃഷയാണ് അജിത്തിന്‍റെ നായികയായി എത്തുന്നത്. കൂടാതെ, ആരവ്, അർജുൻ സര്‍ജ, റെജീന കസാൻഡ്ര എന്നിവരും വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. അനിരുദ്ധാണ്…