Month: December 2024

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂര്‍ സ്വദേശി പി.പി.മാധവന്റെ സംസ്‌കാരം ഇന്ന് രാഹുല്‍ ഗാന്ധി സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂര്‍ സ്വദേശി പി.പി.മാധവന്റെ സംസ്‌കാരം ഇന്ന് നടക്കും. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്നലെ ആയിരുന്നു അന്ത്യം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.അന്തരിച്ച പി പി മാധവന് നെഹ്‌റു…

നേരെ ഞാൻ റെയിൽവേ ട്രാക്കിലേക്കാണ് പോയത്’; എസ്ഒജി ക്യാമ്പിലെ പീഡനത്തെ കുറിച്ച് മുൻ ഉദ്യോഗസ്ഥൻ

കൊച്ചി: അരീക്കോട് എസ്ഒജി ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ തുടര്‍ക്കഥയെന്ന് റിപ്പോര്‍ട്ട്. മുന്‍ എസ്ഒജി കമാന്‍ഡോ പി കെ മുബഷീറിന്റെ കത്താണ് നിലവില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് മുബഷീറിന്റെ കത്തും പ്രചരിക്കുന്നത്. ഏഴ് വര്‍ഷത്തോളം സര്‍വീസിലുണ്ടായിരുന്ന മുബഷീര്‍…

സംഭാലിൽ ശിവക്ഷേത്രത്തിനടുത്തുള്ള കിണർ കുഴിക്കുന്നതിനിടെ മൂന്ന് വിഗ്രഹങ്ങൾ കണ്ടെടുത്തു

യുപിയിലെ സംഭാലിൽ വീണ്ടും തുറന്ന ‘പുരാതന ക്ഷേത്രത്തിന്’ പുറത്ത് കിണർ കുഴിക്കുന്നതിനിടെ തകർന്ന മൂന്ന് വിഗ്രഹങ്ങൾ കണ്ടെടുത്തു. “പുരാതന ക്ഷേത്ര” വളപ്പിലെ കിണർ കുഴിക്കുന്നതിനിടെ തിങ്കളാഴ്ച ഹിന്ദു ദേവതയായ പാർവതിയുടെയും ഗണേശൻ്റെയും കാർത്തികേയൻ്റെയും തകർന്ന മൂന്ന് വിഗ്രഹങ്ങൾ കണ്ടെടുത്തു. അനധികൃത കയ്യേറ്റക്കാർ…

റാന്നി അമ്പാടി കൊലക്കേസ് പ്രതികള്‍ മൂന്നു പേരും പിടിയില്‍

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്. 24 വയസുള്ള അമ്പാടി സുരേഷാണ് മരിച്ചത്. ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍…

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം പ്രിയങ്ക ഗാന്ധി

മാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ വയനാട് കളക്ടറോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ കർശന നടപടി വേണം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിൽ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.4 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.വയനാട് കണിയാമ്പറ്റ…

ജസ്പ്രീത് ബുമ്രക്കെതിരായ വംശീയ പരാമര്‍ശം പരസ്യമായി മാപ്പു പറഞ്ഞ് ഇംഗ്ലണ്ട് അവതാരക ഇസ ഗുഹ

ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്കെതിരെ നടത്തിയ വംശീയ പരാമര്‍ശത്തില്‍ പരസ്യമായ മാപ്പു പറഞ്ഞ് ഇംഗ്ലണ്ട് മുന്‍ താരവും അവതാരകയുമായ ഇസ ഗുഹ. ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ബുമ്രയെ…

റിയാദ് മെട്രോയിൽ ഗ്രീൻ റെഡ് ട്രാക്കുകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങി

റിയാദ്: റിയാദ് മെട്രോയിൽ ഞായറാഴ്ച നാലാമത്തെയും അഞ്ചാമത്തെയും ട്രാക്കുകളായ ഗ്രീനിലും റെഡിലും ട്രയിനുകൾ ഓടിത്തുടങ്ങി. പുലർച്ചെ ആറ് മുതലാണ് ഇരു ട്രാക്കുകളിലുടെയും യാത്രക്കാരെയും വഹിച്ച് ട്രയിനുകൾ ഓട്ടം ആരംഭിച്ചത്. ഗ്രീൻ ട്രെയിനിൽ വിദ്യാഭ്യാസ മന്ത്രി യൂസഫ ബിൻ അബ്ദുല്ല അൽബനിയാൻ, റെഡ്…

അടിമുടി രൂപം മാറി ലാലേട്ടന്‍ കണ്ണപ്പയിലെ കിരാത ലുക്ക് പുറത്ത്

മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യിലെ മോഹൻലാലിന്‍റെ ഫസ്റ്റ്ലുക്ക് എത്തി. കിരാതയെന്നാണ് മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. വിഷ്ണു മ‍ഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ അതിഥി വേഷത്തിലെത്തുന്നുണ്ട്.100 കോടി ബഡ്ജറ്റില്‍…

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം കാർ കസ്റ്റഡിയിൽ പ്രതികൾ ഉടൻ പിടിയിലായേക്കും

വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഓടിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാർ പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികൾ വയനാട് കമ്പളക്കാട് പച്ചിലക്കാട് സ്വദേശികളെന്നാണ്…