Month: December 2024

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട റാന്നി മക്കപ്പുഴയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി.അമ്പാടി സുരേഷ് ആണ് മരിച്ചത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്. ബിവറേജസിന് മുന്നിലുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ മൂന്നു പ്രതികൾ ഉണ്ടെന്ന് റാന്നി പോലീസ്…

തബല മാന്ത്രികന് വിട ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു

ന്യൂ ഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.1951-ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ മികവ് കാട്ടിയ അദ്ദേഹം…

കോട്ടയം പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. എലിക്കുളം സ്വദേശി ജയലക്ഷ്മി (35), മക്കളായ നാലുവയസുകാരൻ ലോറൽ (4), ഒരു വയസുള്ള ഹെയ്ലി (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വിവിധ ജില്ലകളിൽ ഓറഞ്ച് മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ…

അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍ ഇടക്കാല ജാമ്യം പരിശോധിക്കും

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍. അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തുവെന്ന് തെലങ്കാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. താരത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നു. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും…

ആ കുഞ്ഞ് രാജാവ് ഇപ്പോൾ വലിയ രാജാവ്ഗുകേഷിന് രാജാവിനെ സമ്മാനിച്ച പഴയ ഓർമ പങ്കുവെച്ച് വിശ്വനാഥൻ ആനന്ദ്

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ​ഗുകേഷ് ലോകചാമ്പ്യനായത് ഇന്നലെയാണ്. ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയായാണ് ഗുകേഷ് ചരിത്രം കുറിച്ചത്. 18 വയസ്സ് മാത്രമാണ് ഗുകേഷിൻറെ പ്രായം. 2012ൽ വിശ്വനാഥൻ…