Month: December 2024

ട്രാവിസ് ഹെഡിന് സെഞ്ചുറി ഓസീസ് മികച്ച സ്‌കോറിലേക്ക്

രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 121 റൺസുമായി ട്രാവിസ് ഹെഡും 8 റൺസുമായി കമ്മിൻസും പുറത്താകാതെ നിൽക്കുന്നു. 132 പന്തില്‍ 121 റണ്‍സ് നേടിയ…

വീണ്ടും ന്യൂനമർദം രൂപപ്പെട്ടു കേരളത്തിൽ അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി ശക്തി പ്രാപിച്ചത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം…

പുതുവർഷത്തിൽ സോഷ്യൽ മീഡിയ കത്തും ദളപതി 69 ന്റെ വമ്പൻ അപ്ഡേറ്റ് വരുന്നു

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദളപതി 69’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമക്കുള്ളത്. സിനിമ സംബന്ധിച്ച് വിജയ് ആരാധകർക്ക് ഏറെ ആവേശം നൽകുന്ന വാർത്തകളാണ്…

പുതിയ പരാതി കിട്ടി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല

തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ ഇന്ന് ഉത്തരവില്ല.ഇതുസംബന്ധിച്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് പുറത്തുവിടില്ലെന്നാണ് വിവരം. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനെ…

ദാരാ നഗരം പിടിച്ചടക്കി വിമതർ ഡമാസ്‌കസിലേക്ക് മുന്നേറുന്നു അസദിന് തിരിച്ചടി സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷം

ഡമാസ്കസ്: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമാകവേ പ്രസിഡന്‍റ് ബാഷർ അൽ അസദിന് വീണ്ടും തിരിച്ചടി. ദാരാ നഗരത്തിന്‍റെ നിയന്ത്രണം സിറിയൻ സേനയ്ക്ക് നഷ്ടമായി. 2011ൽ ആഭ്യന്തര കലാപത്തിന്‍റെ തുടക്കം ഈ നഗരത്തിൽ നിന്നായിരുന്നു. ഡമാസ്‌കസിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ…

മമ്മൂട്ടി സിനിമയുടെ ചർച്ചകൾ നടക്കുന്നതേയുള്ളൂ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് മാർക്കോ നിർമാതാവ്

മമ്മൂട്ടിയെ നായകനാക്കി ഒരു നവാഗത സംവിധായകൻ സിനിമ ഒരുക്കുന്നതായും ഈ ചിത്രം ‘മാർക്കോ’ നിർമാതാവ് ഷെരീഫ് മുഹമ്മദ് നിർമിക്കുന്നതായും അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഈ അഭ്യൂഹങ്ങളെ തള്ളിക്കളയുകയാണ് ഷെരീഫ് മുഹമ്മദ്. മമ്മൂട്ടിയുമായി ചർച്ചകൾ നടക്കുകയാണെന്നും സിനിമ സംബന്ധിച്ച് തെറ്റായ…

തുടർച്ചയായ 12 യോർക്കർ ബ്ലഡി ഹെൽ ഇങ്ങനെയൊന്ന് മുമ്പ് കണ്ടിട്ടില്ല ബുംമ്രയെ കണ്ടെത്തിയ കഥയുമായി ജോൺ റൈറ്റ്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയെ കണ്ടെത്തിയ കഥ വെളിപ്പെടുത്തി ഇന്ത്യയുടെ മുൻ ബൗളിങ് പരിശീലകനായിരുന്ന ജോണ് റൈറ്റ് രം​ഗത്ത്. ‘2012 ൽ അഹമ്മദാബാദിൽ നടന്ന ആഭ്യന്തര ടി20 യിൽ ആണ് ഞാൻ ആദ്യമായി ബുംമ്രയെ കാണുന്നത്. അന്ന് മുംബൈക്കെതിരെ വ്യത്യസ്ത ശൈലിയിൽ…

പി വി അൻവർ യുഡിഎഫിലേക്ക് കെ സുധാകരനുമായി ചർച്ച നടത്തി

കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ചർച്ച നടത്തി പി വി അൻവർ. മുസ്ലിം ലീഗുമായി ചർച്ച നടത്തിയ ശേഷമാണ് കൂടിക്കാഴ്ച. മുസ്ലിം ലീഗുമായി ചർച്ച നടത്തിയത് മുന്നണി പ്രവേശം സംബന്ധിച്ച്. മറ്റു പാർട്ടികളിലെ അതൃപ്തരെയും കൂടെനിർത്താൻ നീക്കം. തൃണമൂൽ കോൺഗ്രസുമായി സമാജ്‌വാദി…

പരിശുദ്ധ പാത്രിയർക്കീസ് ബാവ പത്ത് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി

പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പത്ത് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. പുത്തൻ കുരിശ് പാത്രിയർക്കാസ് സെന്ററിലെത്തിയ പാത്രിയർക്കീസ് ബാവ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ്…