Month: December 2024

പാലോട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: പാലോട് നവ വധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. അഭിജിത്തിനെ ആണ് പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലോട് കൊന്നമൂട് സ്വദേശിയായ ഇന്ദുജയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ദുജയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്…

ഇന്ത്യൻ വൈദിക ചരിത്രത്തിലാദ്യം മാർ ജോർജ് കൂവക്കാട് കർദിനാൾ ആയി ഇന്ന് സ്ഥാനമേൽക്കും

വത്തിക്കാൻ: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് ഇന്ന് കർദിനാളായി സ്ഥാനമേൽക്കും. ഇന്ന് രാത്രി ഇന്ത്യൻ സമയം 9ന് വത്തിക്കാനിൽ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ്. ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങിലായിരിക്കും മാർ ജോർജ് കൂവക്കാട് കർദിനാളായി ഉയർത്തപ്പെടുക. ഇതോടൊപ്പം…

മുന്‍സീറ്റിലേക്ക് വരണമെന്ന് കുട്ടികള്‍ പറഞ്ഞു സംസാരത്തിനിടെയുള്ള അശ്രദ്ധ വടകര അപകടം സംഭവിച്ചത്

കോഴിക്കോട്: വടകരയില്‍ ഒമ്പതുവയസ്സുകാരി വാഹനം ഇടിച്ച് കോമയില്‍ ആയ അപകടത്തിന് കാരണമായത് സംസാരിക്കുന്നതിനിടയിലെ ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് പൊലീസ്. കാറില്‍ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. പിന്‍സീറ്റില്‍ ആയിരുന്നു കുട്ടികള്‍. അവര്‍ മുന്‍പിലേക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു ആ സംഭാഷണത്തിലേക്ക് ശ്രദ്ധ പോയ…

പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു ആത്മയുടെ തുറന്ന കത്തിന് അതേ നിലയിൽ മറുപടി നൽകി പ്രേം കുമാർ

തിരുവനന്തപുരം: സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി പ്രേംകുമാ‍ർ. സീരിയലുകളുമായി ബന്ധപ്പെട്ട് പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാ‍ർ‌ വ്യക്തമാക്കി. സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ തുറന്ന കത്തിന് തുറന്ന കത്തിലൂടെ തന്നെയാണ് പ്രേം കുമാർ…

യുവനടിയുടെ പീഡന പരാതി കര്‍ശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം

ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി തളർത്തുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ…

ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന ഇടപെട്ട് ഹൈക്കോടതി ദേവസ്വം ബോർഡിന് വിമർശനം

കൊച്ചി: നടൻ ദിലീപ് വിഐപി പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി, സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിർദേശം നൽകി. ബോർഡിനോട് 12.30നകം മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെയാണ് ദിലീപ്…

ഇത് ഡയറക്റ്റ് വാണിങ്ങാണ് നിന്നെ നിയമത്തിന് വിട്ടുകൊടുക്കില്ല ക്ഷുഭിതനായി ബാല

സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ഭാര്യ കോകിലയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ബാല രംഗത്ത്. കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം. കോകിലയുടെ അച്ഛൻ വിളിച്ചിരുന്നു. രാഷ്‌ട്രീയത്തിൽ വലിയ ആളാണ് അദ്ദേഹം. നീ പൊലീസിൽ പരാതിപ്പെടേണ്ടെന്നും എല്ലാം…

ആലപ്പുഴയുടെ മന്ത്രി എന്നെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട് വധഭീഷണിയുണ്ടെന്ന് ബിപിന്‍ സി ബാബു

തിരുവനന്തപുരം: സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് ബിപിന്‍ സി ബാബു. ആലപ്പുഴയുടെ മന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തക യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്ത്…