Month: December 2024

രാഹുല്‍ ഓപ്പണറാകും താന്‍ മധ്യനിരയിലേക്കെന്ന് രോഹിത്

അഡ്​ലെയ്ഡ് ടെസ്റ്റില്‍ കെ.എല്‍ രാഹുല്‍ തന്നെ ഓപ്പണറാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താന്‍ മധ്യനിരയിലേക്ക് മാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. അഞ്ച് ടെസ്റ്റുകളുടെ സീരിസില്‍ ഇന്ത്യ 1–0ത്തിന് മുന്നിലാണ്.രണ്ടാം ടെസ്റ്റില്‍ രോഹിത് മടങ്ങിയെത്തുന്നതോടെ കെ.എല്‍ രാഹുല്‍ എത്രാമനായി ഇറങ്ങുമെന്നത് ടീമിലും…

സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനാണ് ഖുർആനും ഇസ്‌ലാമും പറയുന്നത് താലിബാനെതിരെ റാഷിദ് ഖാൻ

അഫഗാനിസ്ഥാനിൽ സ്ത്രീകള്‍ക്ക് മേലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ റാഷിദ് ഖാൻ. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ളതാലിബാന്‍ ഭരണകൂടത്തിന്റെ പുതിയ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം. അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് റാഷിദ് .പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണ്. വനിതാ…

മരണക്കടലിനെ ജീവന്റെ സമുദ്രമാക്കി ഇത് ലോകത്തെ ഞെട്ടിച്ച ചൈനയുടെ ദി ഗ്രേറ്റ് ഗ്രീന്‍ വാള്‍

മരുഭൂവത്കരണത്തിനെതിരായ പോരാട്ടത്തില്‍ സുപ്രധാന നേട്ടവുമായി ചൈന. മരണക്കടലെന്നറിയപ്പെടുന്ന ചൈനയിലെ തക്ലമഖാന്‍ മരുഭൂമിക്ക് ചുറ്റും 3,046 കിലോമീറ്റര്‍ വിസ്തൃതിയില്‍ പച്ചപ്പ് വളര്‍ത്തിയാണ് ചൈന ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. സിന്‍ജിയാങ് പ്രവിശ്യയിലാണ് ചൈനയിലെ വലിയ മരുഭൂമികളിലൊന്നായ തക്ലമഖാന്‍ വ്യാപിച്ചുകിടക്കുന്നത്. ഈ മരുഭൂമിയുടെ വ്യാപ്തി വര്‍ധിക്കുന്നത് നേരത്തെ…

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി പോസിറ്റീവ് എന്ന് കെ-റെയില്‍ എം.ഡി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ച പോസിറ്റീവായിരുന്നെന്ന് കെ-റെയില്‍ എം.ഡി. അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എം.ഡി. അജിത് കുമാര്‍ ചര്‍ച്ച നടത്തിയത്.നാല്‍പ്പത്തിയഞ്ച്…

ഓര്‍മയിലിന്നും മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടി മോനിഷ വിടപറഞ്ഞിട്ട് 32 വര്‍ഷം

മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ചേര്‍ത്തലയിലുണ്ടായ വാഹനാപകടം കവര്‍ന്നത് മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒരു താരത്തെയാണ്. അഭിനയശൈലിയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടി മോനിഷ. ഇരുപത്തൊന്നാം വയസ്സില്‍ വിടവാങ്ങിയെങ്കിലും മോനിഷയുടെ ശക്തമായ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്നു.ഒരു നിറചിരിയോടെ മലയാളിയുടെ മനസില്‍ ഇടം…

ട്വന്റി 20 ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന സ്കോർ ചരിത്ര നേട്ടവുമായി ബറോഡ ക്രിക്കറ്റ്

ട്വന്റി 20 ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന ടീം ടോട്ടൽ പടുത്തുയർത്തി ബറോഡ ക്രിക്കറ്റ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ ബറോഡ അടിച്ചെടുത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ്. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ 2024ൽ ​ഗാംബിയയ്ക്കെതിരെ അഞ്ചിന് 344…

നീ ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവന്നു ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാര്‍ജുന

നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹത്തിന് പിന്നാലെ ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാര്‍ജുന. ഇരുവരുമൊന്നിച്ച് ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് കാണുന്നത് വൈകാരികവും സവിശേഷവുമായ നിമിഷമാണെന്ന് നാഗാര്‍ജുന പറഞ്ഞു. നാഗചൈതന്യയെ അഭിനന്ദിച്ച അദ്ദേഹം ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. ശോഭിത ഇതിനകം…