Month: December 2024

നവീൻ ബാബുവിന്റെ മരണം കണ്ണൂർ ജില്ലാ കളക്ടർക്കും ടി വി പ്രശാന്തനും  നോട്ടീസ്കേസ് ഈ മാസം 10 ലേക്ക് മാറ്റി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർക്കും, വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തനും നോട്ടീസ് അയക്കാൻ ഉത്തരവ്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്…

പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുനൽകണം വിധി അന്തിമം യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഓർത്തഡോക്‌സ്-യാക്കോബായ സഭ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി യാക്കോബായ സഭയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും യാക്കോബായ സഭയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. പൊലീസിനെ…

കാമിയോ അല്ല മോഹൻലാലിന്റേത് ഉടനീളമുള്ള റോൾ വെളിപ്പെടുത്തി മഹേഷ് നാരായണൻ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്തകളാണ് മലയാള സിനിമാലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ അപ്ഡേറ്റുകൾ ഇത്രയേറെ ആഘോഷിക്കപ്പെടുന്നതിന് കാരണവും. സിനിമയിൽ മോഹൻലാൽ കാമിയോ വേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളും…

ഇന്ത്യ വീണ്ടും 36ന് ഓൾ ഔട്ട് ആകില്ല രണ്ടാം ടെസ്റ്റിൽ സംഭവിക്കുക മറ്റൊന്ന് പ്രതികരിച്ച് അലക്സ് ക്യാരി

ഡിസംബർ ആറിന് ഇന്ത്യയ്ക്കെതിരെ അഡ്ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പായി മാധ്യമങ്ങളോട് സംസാരിച്ച് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരി. 2020ലെ അഡ്ലെയ്ഡ് ടെസ്റ്റിന് സമാനമായി ഇത്തവണയും ഇന്ത്യ 36ന് ഓൾ ഔട്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ക്യാരി പറഞ്ഞു. അത് ക്രിക്കറ്റ്…

ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ തൊപ്പി ലേലത്തിന് വില രണ്ടരക്കോടിയോളം ഇന്ത്യന്‍ രൂപ

ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍ ധരിച്ചിരുന്ന തൊപ്പി ചൊവ്വാഴ്ച സിഡ്നിയില്‍ ലേലം ചെയ്യും, 260,000 ഡോളര്‍ (ഏകദേശം 2.2 കോടി ഇന്ത്യന്‍ രൂപ) വരെ ലേലത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1947-48 കാലത്ത് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ബ്രാഡ്മാന്‍ ധരിച്ചിരുന്ന…