നാലു ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം പാലക്കാട് എം. പി ശ്രീ വി.കെ ശ്രീകണ്ഠൻ നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൻ്റെ അധ്യക്ഷൻ നെമ്മാറ എം. എൽ. എ ശ്രീ കെ ബാബുവും, സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ സ്പോൺസറായ ഒലീവിയ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറും മുഖ്യ അതിഥിയുമായ ശ്രീ കൃഷ്‌ണകുമാർ കെ.ടി യും സംസാരിച്ചു.
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ മയക്കുമരുന്നിന്റെയും മദ്യത്തിൻ്റെയും കെണിയിൽ അകപ്പെടാതെ യുവതലമുറയെ നല്ല ദിശയിലേക്കു നയിക്കുന്നതിന്, അവരിലെ കായിക അഭിരുചികൾ തിരിച്ചറിഞ്ഞു പ്രോത്സാഹനം നൽകി ദേശിയ അന്തർദേശീയ തലങ്ങളിൽ പ്രതിഭകളെ സൃഷ്ടിക്കുക എന്നതാണ് ഒലീവിയ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
2028 ഒളിംപിക് ഇനമായ സോഫ്ട്ബോൾ ഗെയിമിൽ പങ്കാളിത്തം സൃഷ്ടിക്കുവാനും നാഷണൽ റെക്കോർഡുകൾ ഉണ്ടാകുന്നതിനും ചാമ്പ്യൻഷിപ്പിലൂടെ സോഫ്ട്‌ട്ബോൾ ഫെഡറേഷൻലക്ഷ്യമിടുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഉണ്ടാവുന്ന ഓരോ ഹോമർ (സിക്സ്ർ) നും 5 വൃക്ഷതൈകൾ എന്ന തലത്തിൽ ഒലീവിയ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാലിറ്റിയുമായി ചേർന്ന് നഗരത്തിൻ്റെ പ്രധാന കേന്ദ്രങ്ങൾ ഹരിതവത്കരിക്കും.
ഉത്ഘാടന ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ, കൗൺസിലർ ശ്രീമതി മിനിബാബു, സോഫ്ട്ബോൾ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡണ്ട് അനിൽ എ ജോൺസൺ, മേഴ്‌സി കോളേജ് പ്രിൻസിപ്പൽ Dr. ജോറി ടി.എഫ്, ഒലീവിയ ഫൗണ്ടേഷൻ സി.ഇ.ഒ ശ്രീ അജിത് കുമാർ വർമ്മ, പാലക്കാട് ഡിസ്ട്രിക്ട് സ്പോർട്ട് കൗൺസിൽ സെക്രട്ടറി ശ്രീമതി പ്രീതി പി.ബി എന്നിവർ പങ്കെടുത്തു.
അസോസിയേഷൻ പാലക്കാട് സോഫ്ട്ബോൾ പ്രസിഡണ്ട് ശ്രീ ഗോപാലകൃഷ്ണൻ.ടി സ്വാഗതവും സെക്രട്ടറി ശ്രീ.അനീഷ് കെ.പി നന്ദിയും രേഖപ്പെടുത്തി.