ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നു. ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്‌സ്റ്റാർ -6 ഡി ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻസ് സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.
പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ടിബറ്റിലെ ലാസ, യുനാനിലെ ഡാലി, ഹൈനാനിലെ സന്യ എന്നിവിടങ്ങളിൽ നിന്ന് വിദൂരമായി അഞ്ച് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
നവംബറിൽ രാജ്യത്തെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് പ്രൊപ്പൽഷൻ കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹമായ ആപ്‌സ്റ്റാർ-6E, ഇന്തോനേഷ്യയിലേക്ക് എത്തിച്ചുകൊണ്ട് ചൈന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിച്ചെടുത്തിരുന്നു.