കൊച്ചി: താരസംഘടനയായ അമ്മയുടെ കുടുംബ സംഗമം കൊച്ചിയിൽ പുരോഗമിക്കുന്നു. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി അടക്കമുള്ള താരങ്ങൾ കുടുംബസംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.

2500 പേർ പരിപാടിയുടെ ഭാഗമാകുമെന്നാണ് സംഘാടകർ അറിയിച്ചത്. കുടുംബ സംഗമത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ നയിക്കുന്ന ഫുട്‌ബോൾ മത്സരം ഉണ്ടാകും.

നാദിർഷായാണ് ഷോ ഡയറക്ടർ. ഷോയിലൂടെ സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകാൻ വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.”

അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേരുന്നത്. ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാത്തലത്തിൽ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്.

ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് സൂപ്പർ സ്‌റ്റാറുകൾ അടക്കം അണിചേരുന്ന കുടുംബ സംഗമം.”

Leave a Reply

Your email address will not be published. Required fields are marked *