കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണുപരിക്കേറ്റ് ചികിത്സയിലുള്ള ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. ഓർമ തിരിച്ചുകിട്ടിയെന്ന സൂചനയ്ക്കൊപ്പം ശരീര ചലനങ്ങൾ സാധാരണഗതിയിലേക്ക് മടങ്ങുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

റിനൈ മെഡിസിറ്റി ആശുപത്രിയിൽ കഴിയുന്ന ഉമ ഇന്നലെ ആദ്യമായി കിടക്കയിൽ എഴുന്നേറ്റിരിക്കുകയും മക്കൾക്കായി കുറിപ്പെഴുതി കൈമാറുകയും ചെയ്തു.

‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’ ആശുപത്രിയിലെ ഐസിയുവിലെ കിടക്കയിലിരുന്ന എംഎല്‍എ എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു.

പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും മക്കളും താമസിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കു ശേഷം സ്വന്തം വീട്ടിലേക്ക് മാറാനിരിക്കുമ്പോഴായിരുന്നു അപകടം. സ്വന്തം വീട്ടിലേക്ക് എത്രയും വേഗം മാറണമെന്നാണ് ഉമാ തോമസിന്റെ ആഗ്രഹം.

അതാണ് മക്കളുടെ ശ്രദ്ധയിലേക്ക് എഴുതിയ കുറിപ്പിലുള്ളത്ആരോഗ്യനില മെച്ചപ്പെട്ടാൽ 2 ദിവസത്തിനകം വെന്റിലേറ്റര്‍ സഹായം ഒഴിവാക്കും. ഉമാ തോമസിന് സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നുണ്ട്.

കലൂരില്‍ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റര്‍ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘം

.ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേല്‍ക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഗോഷ് കുമാറാണ് ഒന്നാം പ്രതി

Leave a Reply

Your email address will not be published. Required fields are marked *