സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പരാതി നൽകിയ ഹണി റോസിന് (Honey Rose) പൂർണ പിന്തുണയുമായി താരസംഘടനയായ ‘അമ്മ’ . ഹണിയുടെ നിയമപോരാട്ടങ്ങൾക്ക് പൂർണ പിന്തുണ രേഖപ്പെടുത്തി ‘അമ്മ’ അഡ്ഹോക്ക് കമ്മറ്റി പ്രസ്താവനയിറക്കി. അമ്മ സംഘടനയുടെ ഭാരവാഹികളിൽ ഒരാളായിരുന്നു ഹണി റോസ്.
“മലയാള സിനിമയിലെ പ്രമുഖ നടി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നു. മാത്രമല്ല, ഇക്കാര്യത്തിൽ ഹണി റോസ് നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് ‘അമ്മ’ സംഘടന പൂർണ പിന്തുണ പ്രഖ്യാപിക്കുകയും
ആവശ്യമെങ്കിൽ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും,” മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി അറിയിച്ചു.