ബെംഗളൂരു: കര്‍ണ്ണാടകയില്‍ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ട്. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. സ്രവപരിശോധന റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വന്നത്.

എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രണ്ട് കുട്ടികള്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല. കുട്ടികളെയും രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു.

ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.ചൈനീസ് വേരിയന്റ് ആണോ കുട്ടികള്‍ക്ക് സ്ഥിരീകരിച്ചത് എന്നത് വ്യക്തമല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ശക്തമായ പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി സ്‌കീനിംഗ് നടത്തണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *