മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കോട്ടയത്ത് വച്ച് നടന്ന ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന സിനിമയുടെ സ്വിച്ചോൺ കർമത്തിനിടെ ചാണ്ടി ഉമ്മൻ നസീറിനോട് തന്റെ പിതാവിന്റെ ശബ്ദം അനുകരിക്കാൻ ഒരിക്കൽക്കൂടി ആവശ്യപ്പെട്ടു. “കുറച്ചു നാൾ മുമ്പ് നസീർ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ എൻ്റെ ശ്രദ്ധയിൽവരുന്നത്. ഞാനിനി ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കില്ലായെന്നായിരുന്നു നസീറിൻ്റെ പ്രതികരണം.

അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എൻ്റെ അപ്പയെ ഇനിയും നിങ്ങൾ അനുകരിക്കണം. അഭ്യർത്ഥനയാണ്. മനുഷ്യ മനസിൽ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എൻ്റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്,” എന്ന് ചാണ്ടി ഉമ്മൻ.

നസീറിനെ ചേർത്തുനിർത്തിയാണ് ചാണ്ടി ഉമ്മൻ ഇതു സൂചിപ്പിച്ചത്. നീണ്ട കരഘോഷത്തോടെയാണ് ചാണ്ടി ഉമ്മൻ്റെ ഈ അഭ്യർത്ഥനയെ അവിടെക്കൂടിയവർ സ്വാഗതം ചെയ്തത്.ഇവിടെ തുടങ്ങുന്ന ഏതു കാര്യവും വിജയമാകും.

ഞാൻ പോലും…” എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസ നേർന്നപ്പോഴും, നീണ്ട ചിരിയും, കരഘോഷവും ഉയർന്നു. തങ്ങളുടെ നാട്ടിൽ ചിത്രീകരണത്തിനെത്തിയ അണിയറ പ്രവർത്തകർക്ക് ഏറെ വിജയാശംസകൾ നേർന്നാണ് നേതാക്കൾ മടങ്ങിയത്.

ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളുടെ രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ആരാണ് ലക്ഷ്യം നേടുകഎന്നതാണ് ചിത്രം നൽകുന്ന ഉത്തരം. ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *