ബോളിവുഡിലെ താരദമ്പതിമാരാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. അധികസമയവും ക്യാമറയ്ക്ക് മുന്നിലാണ് ഷാരൂഖ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ ക്യാമറയുടെ മുന്നില്‍ അധികം വരാന്‍ താത്പര്യമില്ലാത്ത വ്യക്തിയാണ് ഗൗരി. സെലിബ്രിറ്റുകളുടെ വിവാഹത്തില്‍ പങ്കെടുക്കുമ്പോഴും ചില അഭിമുഖങ്ങളിലും മാത്രമാണ് അവര്‍ ക്യാമറയെ അഭിമുഖീകരിച്ചിട്ടുള്ളത്.എന്നാല്‍ അടുത്തിടെ ഗൗരിയും ഷാരൂഖും മകന്‍ ആര്യനുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
മൂന്നു പേരും പുതുവത്സര ദിനത്തില്‍ മക്കയിലെത്തി പ്രാര്‍ഥിച്ചുവെന്നും ഗൗരിയെ ഷാരൂഖ് മതം മാറ്റിയെന്നും തരത്തിലുള്ള കുറിപ്പുകളും ഈ ചിത്രത്തിനൊപ്പം പ്രചരിച്ചു.എന്നാല്‍ അത് യഥാര്‍ഥ ചിത്രങ്ങളല്ല എന്നതാണ് സത്യം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണ് ഇതെന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധമില്ലെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കികറുപ്പ് പര്‍ദ്ദയും ഗ്രേ നിറത്തിലുള്ള ഹിജാബുമാണ് ചിത്രങ്ങളില്‍ ഗൗരി ധരിച്ചിരിക്കുന്നത്.
ഗള്‍ഫ് നാടുകളിലെ പുരുഷന്‍മാര്‍ ധരിക്കുന്ന കണങ്കാല്‍ വരെ നീളമുള്ള വെള്ള തവ്ബ് ആണ് ഷാരൂഖ് ധരിച്ചത്. ആര്യനും ഇതേ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്.ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 1991 ഒക്ടോബര്‍ 25-നാണ് ഷാരൂഖും ഗൗരിയും വിവാഹിതരായത്.
പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ആര്യന്‍, സുഹാന, അബ്രാം എന്നിവരാണ് മക്കള്‍.
