പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടര്‍ന്ന് ലഭിച്ച ജാമ്യത്തിലാണ് പ്രതികള്‍ പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച് ജയില്‍ മോചിതരായവരെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കം ജയിലിലെത്തിയിരുന്നു. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ജയിലെത്തി.

സിപിഎം നേതാക്കളായ കെ.വി. രാജന്‍, കെ.പി.സതീഷ് ചന്ദ്രന്‍കെ.വി. രാജന്‍, കെ.പി.സതീഷ് ചന്ദ്രന്‍ തുടങ്ങിയവരും ജാമ്യംലഭിച്ചവരെ സ്വീകരിക്കാനെത്തിയിരുന്നു. ശിക്ഷാവിധി വന്ന് അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പ്രതികള്‍ പുറത്തിറങ്ങുന്നത്.

സി.പി.എമ്മിനെതിരെ നടന്നത് രാഷ്ട്രീയഗൂഢാലോചനയെന്ന് മോചിതരായ പ്രതികള്‍ പ്രതികരിച്ചു. കേസില്‍പ്പെടുത്തിയത് പാര്‍ട്ടി നേതാക്കളായതിനാലെന്ന് കെ.വി.കുഞ്ഞിരാമന്‍ പറഞ്ഞു. ഞങ്ങള്‍ നിരപരാധികളെന്ന് പാര്‍ട്ടിക്ക് വിശ്വാസമുണ്ടെന്നും പ്രതികള്‍. അതേസമയം, സി.ബി.ഐയാണ് കള്ളക്കഥയുണ്ടാക്കിയതെന്ന് എം.വി.ജയരാജനും പ്രതികരിച്ചു. ഇക്കാര്യം കോടതിക്ക്മോചിതരായ പ്രതികള്‍ പ്രതികരിച്ചു.

കേസില്‍പ്പെടുത്തിയത് പാര്‍ട്ടി നേതാക്കളായതിനാലെന്ന് കെ.വി.കുഞ്ഞിരാമന്‍ പറഞ്ഞു. ഞങ്ങള്‍ നിരപരാധികളെന്ന് പാര്‍ട്ടിക്ക് വിശ്വാസമുണ്ടെന്നും പ്രതികള്‍. അതേസമയം, സി.ബി.ഐയാണ് കള്ളക്കഥയുണ്ടാക്കിയതെന്ന് എം.വി.ജയരാജനും പ്രതികരിച്ചു. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.

വലതുപക്ഷ രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും ഗൂഢാലോചനയാണ് നടന്നത്. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള രാഷ്ട്രീയദൗത്യമാണ്സിബിഐ നിര്‍വഹിച്ചതെന്നും ജയരാജന്‍.

Leave a Reply

Your email address will not be published. Required fields are marked *