പ്രണയനൈരാശ്യത്തെ തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. അമിറ്റി സര്‍വകലാശാലയിലെ വിദ്യാര്‍ഥി തപസ് (23) ആണ് നോയിഡയിലെ അപ്പാര്‍ട്ട്മെന്‍റിന്‍റെ ഏഴാം നിലയില്‍ നിന്നും ചാടി മരിച്ചത്. കാമുകി ബന്ധത്തില്‍ നിന്നും പിന്മാറിയതാണ് മരണകാരണം. സംഭവത്തില്‍ മുന്‍ കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദ് സ്വദേശിയായ തപസും സഹപാഠിയുമായ പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ലിവ് ഇന്‍ റിലേഷിനിലായിരുന്ന ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തപസ് മുന്‍കൈയെടുത്ത് സംസാരിച്ചെങ്കിലും പെണ്‍കുട്ടി ബന്ധം തുടരാന്‍ തയ്യാറായില്ല.

സംഭവം നടന്ന ശനിയാഴ്ച നോയിഡ സെക്ടര്‍ 99 സുപ്രീം ടവര്‍ സൊസൈറ്റിയിലെ സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ ഇരുവരും കണ്ടിരുന്നു. സുഹൃത്തുക്കൾ പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ശ്രമിക്കുകയായിരുന്നു. ബന്ധം തുടരാന്‍ ഇരുവരും സംസാരിച്ചെങ്കിലും പെണ്‍കുട്ടി തയ്യാറയില്ല. ഇതിന് പിന്നാലെയാണ് തപസ് കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്നും ചാടിയത്.

തപസിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ആത്മഹത്യ പ്രേരണ കുറ്റം നിലവില്‍ക്കില്ലെന്ന് കാണിച്ച് കോടതി ജാമ്യം അനുവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *