ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ടോറോയെ നഷ്ടപ്പെട്ട ദു:ഖത്തിലാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സല്‍മാന്റെ വളരെയടുത്ത സുഹൃത്തും ഗായികയുമായ യൂലിയ വന്തൂര്‍ സ്ഥിരീകരിച്ചു.ടോറോയ്ക്ക് ജീവിതത്തിലുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചുള്ളതാണ് വീഡിയോ. “എന്റെ പ്രിയപ്പെട്ട ടോറോ, ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായതിന് നന്ദി, നീ എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കും” എന്നിങ്ങനെയുള്ള കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ടോറോയുമായുള്ള ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് യൂലിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യൂലിയോയോട് സ്‌നേഹം പ്രകടിപ്പിക്കുന്ന ടോറോയുടെ ചിത്രങ്ങളും വീഡിയോയിലുണ്ട്. സല്‍മാന്റെ പ്രിയപ്പെട്ട നായയായിരുന്നു ടോറോ. അദ്ദേഹത്തിന്റെ ഫാം ഹൗസിലെ ദൃശ്യങ്ങളാണ് കൂടുതലും യൂലിയ പങ്കുവെച്ചിരിക്കുന്നത്.
സല്‍മാന്‍ ഖാന്‍ തനിക്ക് മൃഗങ്ങളോടുള്ള വാത്സല്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിനൊപ്പം ടോറോയുമായുള്ള നിമിഷങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പലപ്പോഴും പങ്കിടുകയും ചെയ്തിട്ടുണ്ട്.
2019 ല്‍, അദ്ദേഹം ടോറോയ്ക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്തു. അന്ന് നായയെ ‘ഏറ്റവും സ്നേഹമുള്ള, വിശ്വസ്തരായ നിസ്വാര്‍ത്ഥ ജീവിയായി അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ജിം സെഷനുകളിലും ടോറോ പലപ്പോഴും സല്‍മാനെ അനുഗമിക്കുന്നത് വീഡിയോകളില്‍ കാണാമായിരുന്നു.
അതെല്ലാം അവര്‍ തമ്മിലുള്ള ആത്മബന്ധത്തെ എടുത്തുകാണിക്കുന്നതാണ്.സല്‍മാനും യൂലിയയും കുറച്ചു വര്‍ഷങ്ങളിലായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഇരുവരും പ്രതികരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല.
അടുത്തിയിടെയാണ് സല്‍മാന്‍ യൂലിയയുടെ അച്ഛന്റെ പിറന്നാള്‍ ആഘോഷത്തിനായി ദുബായിലെത്തിയത്. അന്ന് സൽമാനൊപ്പമുള്ള അച്ഛന്റെ ചിത്രങ്ങള്‍ക്ക് യൂലിയ അടിക്കുറിപ്പ് നല്‍കിയത്. “പിറന്നാളാശംസകള്‍ അച്ഛാ. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. രണ്ടു ഹീറോകള്‍” എന്ന് ലവ് ഇമോജി ഇട്ടു കൊണ്ട് യൂലിയ കുറിച്ചിരുന്നു.
