ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മ്മിച്ച പ്രൊഡക്ഷന്‍ നമ്പര്‍ 1-ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സും മധുബാലയുമാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.”

മലയാളത്തില്‍ കുറെ വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തില്‍ മധുബാല അഭിനയിക്കുന്നത്.ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

.പ്രൊഡക്ഷന്‍ നമ്പര്‍ 1 ന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. നിര്‍മ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷന്‍സ്, കഥ, തിരക്കഥ : വര്‍ഷാ വാസുദേവ്, ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍.

വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, സ്റ്റില്‍സ്: നവീന്‍ മുരളി, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു കോശി, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്, പി ആര്‍.ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *