മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാള്‍ പ്രതിയല്ലെന്ന് ബാന്ദ്ര പൊലീസ്. ഇയാള്‍ക്ക് അക്രമിയുമായി രൂപസാദൃശ്യം മാത്രമാണുള്ളത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഫയര്‍എസ്‌കേപ്പ് പടികള്‍ വഴി വീടിനുള്ളിലേയ്ക്ക് കയറുന്ന പ്രതിയാണ് ദൃശ്യത്തിലുള്ളത്. സെയ്ഫ് അലി ഖാനെ ആക്രമിച്ച ശേഷം ഇയാള്‍ ഇതേ പടികള്‍ ഇറങ്ങി രക്ഷപ്പെടുന്ന ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു