കൊച്ചി: ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനീഷ് അദേനിയാണ്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്‍റെ പിവിആറിലെ എല്ലാ ഷോയുടെയും ടിക്കറ്റ് 99 രൂപയ്ക്ക് ലഭിക്കുന്നു.

ജനുവരി 17ന് മാത്രമാണ് സിനിമ ലൗവേര്‍സ് ഡേ പ്രമാണിച്ച് ഈ ഓഫര്‍. മാര്‍ക്കോ നായകന്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇതിന്‍റെ പോസ്റ്റ് പങ്കുവച്ചത്അതേ സമയം നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം പുത്തൻ റെക്കോർഡ് സ്വന്തമാക്കിയ വിവരമാണ് പുറത്തുവരുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന ഖ്യാതിയാണ് മാർക്കോ സ്വന്തമാക്കിയിരിക്കുന്നത്. ഈ സന്തോഷം നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഒപ്പം പുത്തൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോയുടെ തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്.

ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും മാർക്കോ നേടിയിട്ടുണ്ട്.

ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.

വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *