12 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനുവരി 12 ന് റിലീസ് ചെയ്ത വിശാൽ ചിത്രം ‘മദ​ ഗജ രാജ’ ആരാധകരുടെ മനംകവരുന്നു എന്നാണ് കളക്ഷന്‍ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമ ഇറങ്ങി ആറു ദിവസത്തിന് ശേഷം 27.75 കോടി രൂപയാണ് ചിത്രത്തിന് തമിഴ്നാട്ടില്‍ നിന്നുള്ള കളക്ഷന്‍.

ആദ്യ ദിനം 3.20 കോടി , രണ്ടാം ദിനം 3.30 കോടി, മൂന്നാം ദിവസം 6.65 കോടിയോടെ കളക്ഷന്‍ ഇരട്ടിയാക്കി. നാലാം ദിവസവും അഞ്ചാം ദിവസവും 7 കോടിക്ക് മുകളിലാണ് മദ ഗജ രാജയുടെ കളക്ഷന്‍. 15 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിയതെന്നാണ് വിവരം.

ഇതിനോടകം തന്നെ 27 കോടിക്ക് മുകളില്‍ നേടിയ ചിത്രം ബോക്സ്ഓഫീസിൽ വൻ വിജയമാണ്.പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കത്തിയ നടൻ വിശാലിന്റെ വീഡിയോ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അന്ന് ഏറെ ക്ഷീണിതനായി കാണപ്പെട്ട താരത്തിന് നടക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു, മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

ശരീരം തീരെ മെലിഞ്ഞ പ്രസംഗിക്കുന്നതിനിടെ പല സമയത്തും നാക്കു കുഴയുന്ന വിശാലിന്റെ വിഡിയോ വൈറലായതോടെ നടന് എന്തുപറ്റിയെന്ന സംശയത്തിലായിരുന്നു ആരാധകർ. കടുത്ത പനി കാരണമാണ് അങ്ങനെ ഉണ്ടായതെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിശാൽ ചുറുചുറുക്കോടെ തന്നെയാണ് എത്തിയതും പ്രസംഗിച്ചതും.

ആ പഴയ വീഡിയോ കണ്ട് വിശാലിനെ ട്രോളിയവർക്കുള്ള മറുപടി കൂടിയാണിത്. തന്‍റെ ആരോഗ്യസ്ഥിതി മോശമായ വീഡിയോ കണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ അന്വേഷിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു . അതുകൊണ്ട് ആ വീഡിയോ വൈറലായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും വിശാല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *