ആലപ്പുഴ: ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിലും സെയ്ൻ്റ് മൈക്കിൾസ് കോളേജ് പൂർവ്വ വിദ്യാത്ഥികളും ചേർന്ന് പ്രഫ. എബ്രഹാം അറക്കൽ അനുസ്മരണ സമ്മേളനം നടത്തി. ചേർത്തല സെയ്ൻ്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പാളും സമുദായ നേതാവുമായിരുന്ന ഷെവലിയാർ ഏബ്രഹാം അറക്കലിൻ്റെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായിട്ടാണ് ഗുരു സ്മരണാഞ്ജലി നടത്തിയത്.

മാരാരിക്കുളം ഇതൾ ആർട്ട് ഗ്യാലറിയിൽ 17.01.2024 വെള്ളിയാഴ്ച വൈകിട്ട് നാലിന് നടന്ന സമ്മേളനം മുൻ എസ് പി യും ഐഎൽസി സി ചെയർമാനുമായ സുനിൽ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.

കേണൽ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. ജാക്സൺ ആറാട്ടുകുളം അനുസ്മരണ പ്രഭാഷണം നടത്തി. ജേക്കബ്ബ് അറയ്ക്കൽ, സി. സി. അഗസ്റ്റിൻ, അഗസ്റ്റിൻ ചാക്കോ, ഇഗ്നേഷ്യസ് അത്തിപ്പോഴിയിൽ, ജില്ലാ പ്രസിഡൻ്റ് ജോഫിൻ , ജോസ്കുഞ്ഞ്, പി ജെ ബെഞ്ച്മിൻ, പി. ജെ മോറീസ്, ഐസക് പി. എ , സി. എ തോമസ്കുട്ടി, ജെയിംസ് ജോൺ, ബെന്നി പി. എസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *