ഈ ദുരിതം എന്നു തീരുമെന്ന ചോദ്യമാണ് അരൂരിലൂടെ സഞ്ചരിക്കുന്നവർ ചോദിക്കുന്നത്. ഉയരപ്പാത നിർമാണ മേഖലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ദിനം തോറും കൂടി വരുന്നു.വാഹനങ്ങളുടെ നിര കുമ്പളം ടോൾ പ്ലാസയ്ക്കടുത്തു വരെ നീണ്ടു. അരൂരിനും തുറവൂരിനും ഇടയ്ക്കുള്ള ചെറിയ റോഡുകളിൽ പോലും ഗതാഗതം തടസപ്പെടുന്ന രീതിയിൽ വൻ തിരക്കാണ് .

ഉയരപ്പാത മേഖലയിൽ കിഴക്ക് ഭാഗത്തെ സർവീസ് റോഡ് അറകുറ്റപ്പണിക്കായി അടച്ചിരിക്കുകയാണ് വാഹനങ്ങൾ അരൂർ ക്ഷേത്രം ജങ്ഷനിൽ നിന്ന് വീതികുറഞ്ഞ അരൂക്കുറ്റി റോഡ് വഴി തിരിച്ചുവിട്ടപ്പോൾഉണ്ടായ വാഹനങ്ങളുടെ തിരക്കാണ് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നത്.

രാവിലെയും വൈകുന്നേരവും ആണ് ഗതാഗത തടസം രൂക്ഷമാകുന്നത്. ഉയരപ്പാത നിർമാണമേഖലയിൽ പതിവായ ഗതാഗതക്കുരുക്ക് , അപകടങ്ങൾ എന്നിവയിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *