കൊല്ലം: പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടർന്ന് പൊലീസും ചൈല്‍ഡ് ലൈൻ പ്രവർത്തകരും മൊഴിയെടുത്തപ്പോള്‍ സഹോദരനാണ് ഇതിനുപിന്നിലെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് വിവരം.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.കുഞ്ഞിനെ ആലപ്പുഴ ചൈല്‍ഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.