ബെംഗളൂരു: ഹോസ്റ്റൽ താമസത്തിന് ഇനി 12 ശതമാനം ജിഎസ്ടി ബാധകമാകുമെന്ന് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിംഗ് (എഎആർ). ഹോസ്റ്റലുകളെ റെസിഡൻഷ്യൽ ഹൗസിംഗ് യൂണിറ്റുകളായി കണക്കാക്കുന്നില്ലെന്നും അതിനാൽ ജിഎസ്ടി ഇളവിന് അർഹതയില്ലെന്നും എഎആർ ബെംഗളൂരു ബെഞ്ച് പറഞ്ഞു.

ഇനി മുതൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളും മറ്റും അവരുടെ വാടകയ്ക്ക് 12 ശതമാനം അധിക നികുതി നൽകേണ്ടി വരും.”റസിഡൻഷ്യൽ ഹൗസുകളുടെ വാടകയ്ക്ക് മാത്രമേ ജിഎസ്ടി ഇളവിന് അർഹതയുള്ളൂവെന്നും ഹോസ്റ്റലുകൾ ഇതിന്റെ ഭാഗമാകുന്നില്ലെന്നും എഎആർ അറിയിച്ചു.

പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടലുകൾക്കും ഗസ്റ്റ് ഹൗസുകൾക്കുമുള്ള ജിഎസ്ടി ഇളവ് സർക്കാർ എടുത്തുകളഞ്ഞിരുന്നു. അതിനാൽ ഹോസ്റ്റൽ വാടക അന്നുമുതൽ ജിഎസ്ടിക്ക് വിധേയമാണ് എന്നും എഎആർ അറിയിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *