പൊതുഇടത്തില്‍ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ രംഗത്ത് വന്നിരുന്നു. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.
എന്നാല്‍ വിനായകന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ കമന്‍റ് പൂരമാണ്. ബോബി ചെമ്മണ്ണൂരിനെ ചട്ടം പഠിപ്പിച്ച പോലെ ഇവിടെയും ഉണ്ടാവണം, വിനായകനെ പിടിച്ച് അകത്ത് ഇടണമെന്നും കമന്‍റുകളുണ്ട്. എല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട്കാര്യമുണ്ടോ എന്നും കുറുമ്പ് ഇത്തിരി കൂടുന്നുണ്ടെന്നും . സഖാവായതു കൊണ്ട് വിനായകന് എന്തുമാകാമെന്നും എന്തു കാണിച്ചാലും പുരോഗമനം പറഞ്ഞാല്‍ മതിയെന്നും രോക്ഷം രേഖപ്പെടുത്തുന്നവരുണ്ട്.
