ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി എത്തുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമീപകാലത്ത് സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജുവല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നുമാണ് ക്യാപ്റ്റന്‍ സൂര്യ പറയുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ലോട്ടിനെ പറ്റി തന്റെ നിലപാട് വ്യക്തമാക്കിയത്.നിലവില്‍ വിക്കറ്റ് കീപ്പറെ കുറിച്ച് യാതൊരു ചോദ്യത്തിന്റെയും ആവശ്യമില്ല.
കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി സഞ്ജു സാംസണ്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. തന്റെ കഴിവ് എന്താണെന്ന് അദ്ദേഹം നമുക്ക് കാണിച്ചു തരികയും ചെയ്തു. അതുകൊണ്ടുതന്നെ മറ്റൊരു ഓപ്ഷനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നുപോലുമില്ല’, സൂര്യകുമാര്‍ വ്യക്തമാക്കി.