കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ (ജനുവരി 23ന്) തീയറ്ററില്‍ എത്തും. ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡൊമനിക് എന്ന ഡിറ്റക്റ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയൊരു പിങ്ക് പാന്തർ സ്റ്റൈൽ ആയിരിക്കും. ഗൗതം വസുദേവ് മേനോന്‍റെ മലയാളം സംവിധാന അരങ്ങേറ്റമാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’.

ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകളിലും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. “സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍, ഛായാഗ്രഹണം വിഷ്ണു ആര്‍ ദേവ്, എഡിറ്റിംഗ് ആന്‍റണി, സംഗീതം ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍സ്റ്റണ്ട്സ് സുപ്രീ സുന്ദര്‍, കലൈ കിങ്സണ്‍, ആക്ഷന്‍ സന്തോഷ്,

നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആരിഷ് അസ്‍ലം, ഫൈനല്‍ മിക്സ് തപസ് നായക്, കലാസംവിധാനം അരുണ്‍ ജോസ്.

അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രം ഫെബ്രുവരി 14ന് തിയറ്ററുകളിൽ എത്തും. ഡിനോ ഡെന്നിസ് ആണ് സംവിധാനം. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും ബസൂക്കയ്‍ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *