മുംബൈ: ബോളിവുഡ് താരം കപില്‍ ശര്‍മയ്ക്ക് പാകിസ്താനില്‍നിന്ന് വധഭീഷണി. നടന്‍ രാജ്പാല്‍ യാദവ്, കോറിയോഗ്രാഫര്‍ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്കും ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് കപില്‍ ശര്‍മയ്ക്കും സന്ദേശം ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.”പാകിസ്താനില്‍നിന്നാണ് വധഭീഷണി ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ വന്നതെന്ന് പോലീസ് പറയുന്നു.

വിഷയം വളരെയധികം ഗൗരവത്തോടെ കാണണമെന്നും രഹസ്യമാക്കി വെക്കണമെന്നും കപില്‍ ശര്‍മയ്ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പ്രശസ്തി നേടുന്നതിനോ വേണ്ടിയല്ല ഇതയയ്ക്കുന്നത്. അടുത്തിടെയുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

സുപ്രധാനമായ ഒരുകാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ സന്ദേശമെന്നും ബിഷ്ണു എന്ന് അവകാശപ്പെടുന്നയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. എട്ട് മണിക്കൂറിനുള്ളില്‍ പ്രതികരിക്കാത്തപക്ഷം വ്യക്തിപരമായും തൊഴില്‍പരമായും ഗുരുതര പ്രത്യാഘാതം”നേരിടേണ്ടിവരുമെന്നാണ് കപില്‍ ശര്‍മയ്ക്ക് ലഭിച്ച ഇ-മെയിലിലെ ഭീഷണിയെന്ന് പോലീസ് പറയുന്നു.സുഗന്ധ മിശ്ര, റെമോ ഡിസൂസ, രാജ്പാല്‍ യാദവ് എന്നിവര്‍ വധഭീഷണി സംബന്ധിച്ച് നേരത്തെതന്നെ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാന്ദ്രയ്ക്കടുത്തുവെച്ച് എൻസിപി നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഭീഷണി സന്ദേശങ്ങള്‍ പോലീസ് അതീവ ഗൗരവമായാണ് കാണുന്നത്.

ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ബാബ സിദ്ദിഖിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന സല്‍മാന്‍ ഖാന്‍ അടക്കമുള്ളവരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

സല്‍മാന്റെ വീടിന് സമീപത്തുപോലും സുരക്ഷ ശക്തമാക്കി. അദ്ദേഹത്തിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ ഘടിപ്പിക്കുന്നത് അടക്കമുള്ള”നടപടികള്‍ സ്വീകരിച്ചിരുന്നു.”വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്.

ആറ് തവണ കുത്തേറ്റ സൈഫിന് ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ട് വീട്ടിലെത്തിയത്. തൊട്ടുപിന്നാലെ കപില്‍ മിശ്രയ്ക്കടക്കം ലഭിച്ച വധഭീഷണി സന്ദേശങ്ങള്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *