പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടന്‍ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയന്‍,കെ ഓമനക്കുട്ടിയമ്മ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കും. ആരോഗ്യ രംഗത്ത് ഹൃദയശസ്ത്രക്രിയ വിദഗ്ദന്‍ ജോസ് ചാക്കോ പെരിയപുറത്തിന് പത്മഭൂഷണ്‍ നല്‍കും.ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍, തെലുങ്ക് നടന്‍ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.

സുപ്രീം കോടതി അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍,ഗായകന്‍ അര്‍ജിത്ത് സിങ്, മൃദംഗ വിദ്വാന്‍ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യപ്രവര്‍ത്തികയുമായ ലിബിയ ലോബോ സര്‍ദേശായി, നാടോടി ഗായിക ബാട്ടൂല്‍ ബീഗം, തമിഴ്നാട്ടിലെ വാദ്യ കലാകാരന്‍ വേലു ആശാന്‍, പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തന രമഗത്ത് ചൈത്രം ദേവ്ചന്ദ് പവാര്‍, കായികരംഗത്ത് ഹര്‍വിന്ദര്‍ സിംഗ് എന്നിവരാണ് പുരസ്‌കാരം ലഭിച്ച പ്രമുഖര്‍. പാരാലിമ്പിക്സില്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ച ആര്‍ച്ചര്‍ താരമാണ് ഹര്‍വിന്ദര്‍ സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *