തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർഥികളുടെ സ്റ്റുഡന്‍റ് പെര്‍മിറ്റ്‌ കുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനമെന്നാണ് വിവരം. ഈ വര്‍ഷം ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് അനുവദിക്കാനാണ് കാനഡയുടെ തീരുമാനം.

2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവാണ് സ്റ്റുഡന്‍റ് പെർമിറ്റ് അനുവദിക്കുന്നതിൽ ഉണ്ടാകുന്നത്. 2024 മുതല്‍ വിദേശ വിദ്യാർഥികൾക്ക് കാനഡ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിത്തുടങ്ങിയത്.

വിദ്യാർഥികളുടെ അനിയന്ത്രിത കുടിയേറ്റം രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും വന്‍വിലവർധനവിന് കാരണമായിരുന്നു. ഇതോടെ വലിയ പ്രതിഷേധങ്ങളും രാജ്യത്തുടലെടുത്തു.2023ൽ 6,50,000 വിദേശ വിദ്യാർഥികൾക്കാണ് കാനഡ സ്റ്റുഡന്‍ഡ് പെർമിറ്റ് നൽകിയത്.

അന്നുവരെയുള്ളതില്‍ വച്ചേറ്റവും വലിയ കുടിയേറ്റം കൂടിയായിരുന്നു ഇത്. മാത്രമല്ല, വിദ്യാർഥികളെക്കൂടാതെ പ്രൊഫഷണലുകളും കാനഡ തിരഞ്ഞെടുക്കാൻ തുങ്ങിയതോടെ അത്യാവശ്യ മേഖലകളിലെല്ലാം വിലക്കയറ്റം അനിയന്ത്രിതമായി. പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കം വലിയ വിമർശനത്തിനിരയായി.

Leave a Reply

Your email address will not be published. Required fields are marked *