ഇന്ത്യന്‍ താരങ്ങളുടെയും ടീമിന്‍റെയും പ്രകടനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതാണ് സുനില്‍ ഗവാസ്കറുടെ രീതി. ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ ഇന്ത്യന്‍ പ്രകടനങ്ങളെ മത്സരതോറും സുനില്‍ ഗവാസ്കര്‍ വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ പരിധി കടക്കാറുണ്ടെന്ന് വിമര്‍ശനവുമുണ്ട്.
അതിനിടെ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മ സുനില്‍ ഗവാസ്കറിനെതിരെ ബിസിസിഐയില്‍ പരാതി നല്‍കി എന്നാണ് റിപ്പോര്‍ട്ട്.തങ്ങളുടെ ആശങ്കയാണ് കഴിഞ്ഞ ദിവസം പ്രതിഷേധമായി മാറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സുനില്‍ ഗവാസ്കറിന്‍റെ നിഷേധാന്മാത വിമര്‍ശനം തന്‍റെ പ്രകടനത്തെ ബാധിച്ചു എന്നാണ് ബിസിസിഐ യോഗത്തില്‍ രോഹിത് ശര്‍മ പരാതിയായി ഉന്നയിച്ചതെന്ന് ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക്ബ്ലോഗര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ രീതിയില്‍ സുനില്‍ ഗവാസ്കര്‍ തന്നെ വിമര്‍ശിക്കേണ്ടതില്ലെന്ന് രോഹിതിന് തോന്നി. അതുകൊണ്ടാണ് ഗവാസ്‌കറിനെതിരെ ബിസിസിഐക്ക് പരാതി നൽകിയത്