ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ ആദ്യ ദിനം കേരളത്തിന് പ്രതീക്ഷാ നിര്‍ഭരമായ തുടക്കം. ബീച്ച് ഹാന്‍ഡ് ബോളില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് കേരള വനിതകള്‍ സെമിയിലെത്തി. ബംഗാളിനെ 2-0 എന്ന സ്‌കോറില്‍ മറികടന്നു. 12-8 ന് ആദ്യ പകുതിയിലും 16-14 ന് രണ്ടാം പകുതിയിലും കേരളം മുന്നിട്ടു നിന്നു.
കേരളത്തിനു വേണ്ടി അല്‍ഫോന്‍സ 10 പോയന്റും അശ്വതി എട്ടു പോയിന്റും നേടി.”വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കേരളത്തിന്റെ വിദര്‍ശ കെ. വിനോദ് ഫൈനലിന് യോഗ്യത നേടി. 633 പോയിന്റോടെ നാലാമതായാണ് വിദര്‍ശ യോഗ്യത നേടിയത്. ഖോ-ഖോയില്‍ രണ്ടാം മത്സരത്തില്‍ കേരള പുരുഷ ടീം മഹാരാഷ്ട്രയോടു തോറ്റു. 36-47നായിരുന്നു പരാജയം.