ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ സെഞ്ച്വറി പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖ്വാജ. ഖ്വാജയുടെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ അർധ സെഞ്ച്വറിയുടെയും മികവിൽ ഓസീസ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. നിലവിൽ 50 ഓവർ പിന്നിട്ടപ്പോൾ 240 ന് രണ്ട് എന്ന മികച്ച നിലയിലാണ് സന്ദര്ശകരായ ഓസീസ്.ഹെഡ് 40 പന്തിൽ 57 റൺസ് നേടി പുറത്തായി. 50 പന്തിൽ 20 റൺസ് നേടി ലബുഷെയ്‌നും പുറത്തായി. 142 പന്തിൽ 102 റൺസെടുത്ത ഖ്വാജയും 75 പന്തിൽ 59 റൺസെടുത്ത സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

ഇന്ന് നേരിട്ട ആദ്യ പന്തിൽ തന്നെ റൺസ് കണ്ടെത്തിയതോടെ സ്മിത്ത് ടെസ്റ്റിൽ 10000 റൺസെന്ന നാഴിക കല്ല് പിന്നിട്ടുതന്റെ 205-ാം ഇന്നിങ്‌സിലാണ് താരം ഈ നേട്ടം നേടിയത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ക്രിക്കറ്ററാണ് സ്മിത്ത്. റിക്കി പോണ്ടിങ്ങ് , അലൻ ബോർഡർ, സ്റ്റീവ് വോ എന്നിവർക്കൊപ്പം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയക്കാരനായും സ്റ്റീവ് സ്മിത്ത് മാറി.

ഇതുവരെ 15 താരങ്ങളാണ് ടെസ്റ്റിൽ 10000 എന്ന നാഴിക കല്ല് മറികടന്നത്. 35 പന്തിലാണ് ഹെഡ് 50 തികച്ചത്. അതിവേഗ ഇന്നിങ്‌സ് കളിച്ച താരം 40 പന്തിൽ 10 ഫോറുകളും ഒരു സിക്സറുകളും അടക്കം 57 റൺസ് നേടി.

142.50 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് മുന്നോടിയായുള്ള ഓസ്‌ട്രേലിയയുടെ തയ്യാറെടുപ്പ് കൂടിയാണ് ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പര. രണ്ട് ടെസ്റ്റാണ് പരമ്പരയിലുള്ളത്. ദക്ഷിണാഫ്രിക്കയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ ഓസ്‌ട്രേലിയയുടെ എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *