മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് എടുത്ത കേസുകളുടെ വിവരങ്ങൾ തേടി സുപ്രിം കോടതി. കേന്ദ്ര സർക്കാരിനോടാണ് വിവരങ്ങൾ തേടിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരായ ഹർജികളിലാണ് നടപടി. മുത്തലാഖുമായി ബന്ധപ്പെട്ട് . ഹൈക്കോടതികൾക്ക് മുൻപിലുള്ള കേസുകളുടെ വിവരങ്ങളും സമർപ്പിക്കണമെന്ന് നിർദേശം.സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമം ആവശ്യമാണെന്ന് കേന്ദ്രം വിശദീകരിച്ചു.

കേരളത്തിൽ നിന്നുള്ള മുസ്ലീം സംഘടനകളുൾപ്പെടെ നൽകിയ ഹർജികൾ പരിഗണിക്കവേയൊണ് സുപ്രീംകോടതി വിവരങ്ങൾ തേടിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരി​ഗണിച്ചത്. മാർച്ച് 17-ന് ഹർജി വീണ്ടും പരി​ഗണിക്കും.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് കേസിലെ പ്രധാന ഹർജിക്കാരൻ.

12 ഹർജികളാണ് മുത്തലാഖ് സംബന്ധിച്ച് സുപ്രീംകോടതിയിലെത്തിയത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നിയമം ഒരു ലക്ഷ്യവും നൽകുന്നില്ലെന്ന് ഹർജിക്കാർ വാദിച്ചു. മുത്തലാഖ് നിർത്തലാക്കലല്ല, മുസ്ലീം പുരുഷന്മാരെ ശിക്ഷിക്കുകയാണ് നിയമത്തിന് പിന്നിലെ ഉദ്ദേശമെന്ന് ഹർജിക്കാർ വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *