ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ. കൊല്ലപ്പെട്ടയാൾ മലയാളിയാണെന്ന് സംശയിക്കുന്നതായി തെലങ്കാന പൊലീസ് അറിയിച്ചു. ജനുവരി 18നായിരുന്നു കനാൽ കരയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം. യുവാവ് ധരിച്ച ഷർട്ടിന്റെ സ്റ്റൈൽ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേരള ബന്ധത്തിലേയ്ക്ക് വെളിച്ചം വീശിയിരിക്കുന്നത്. ഈ സ്റ്റൈൽ കോഡ് വിറ്റത് കേരളത്തിൽ മാത്രമെന്ന് ഷർട്ട്‌ കമ്പനി വിവരം നൽകിയാതായി കൊണ്ടമലെപ്പള്ളി സി ഐ കെ ധനഞയൻ അറിയിച്ചു.

അന്വേഷണത്തിൽ കേരള പൊലീസിന്റെ സഹായം തെലങ്കാന പൊലീസ് തേടിയിട്ടുണ്ട്.മൃതദേഹം തിരിച്ചറിയുന്നതിന് കൊണ്ടമല്ലേപ്പള്ളി സർക്കിൾ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

ജനുവരി 18ന് നല്ല​ഗൊണ്ട ജില്ലയിലെ ​ഗുറംപോട് മണ്ഡലത്തിലെ വാവിറെഡ്ഡി ​ഗുഡെമിന് സമീപമുള്ള കനാലിൽ 25നും 40നും ഇടയിൽ പ്രായമുള്ള ഒരു അജ്ഞാത പുരുഷൻ്റെ മൃതദേഹം അഴുകിയ നിലയിൽ വെള്ളത്തിൽ കണ്ടെത്തിയെന്നാണ് ലുക്ക്ഔട്ട് നോട്ടീസിലുള്ളത്.

പീറ്റർ ഇം​ഗ്ലണ്ടിൻ്റെ ഫുൾസ്ലീവ് ഷർട്ടാണ് മൃതദേഹത്തിലുള്ളതെന്നും ഫോട്ടോയിലുള്ള ആളെ തിരിച്ചറിയുകയാണെങ്കിൽ പൊലീസിനെ അറിയിക്കണമെന്നും ലുക്കൗട്ട് നോട്ടീസിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *