പഠിച്ച സ്കൂളില്‍ അതിഥിയായെത്തി നടി മമിത ബൈജു. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിനിയാണ് മമിത. സ്കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മമിതയെ ക്ഷണിച്ചത്. ഹര്‍ഷാരവത്തോടെയാണ് മമിതയെ കുട്ടികള്‍ സ്വീകരിച്ചത്. സ്കൂളില്‍ നില്ക്കുമ്പോള് തന്റെ സ്കൂള്‍കാലവും സുഹൃത്തുക്കളെയും മിസ് ചെയ്യുന്നുണ്ടെന്നും മമിത പറയുന്നു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളോട് സംസാരിച്ച മമിതയോട് കുട്ടികള്‍ക്കൊരു ആഗ്രഹമുണ്ടെന്നും അവര്‍ക്കൊപ്പം ചുവട് വയ്ക്കണമെന്നും ആവശ്യപ്പെട്ടു. പിന്നെന്താ, ഇവിടെ കളിച്ചില്ലേല്‍ പിന്നെ എവിടെ കളിക്കാനാ എന്നായിരുന്നു മമിതയുടെ മറുപടി.
ചുവടുവയ്ക്കാനായി ആദ്യം കേള്‍പ്പിച്ച പാട്ട് മതിയായില്ലെന്നും മറ്റൊരു പാട്ടിടാനും പിന്നീട് മമിത ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ആസ്വദിച്ച് തകര്‍ത്താടുന്ന മമിതയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്