Month: January 2025

മഹാകുംഭമേളയില്‍ തിക്കും തിരക്കും പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തുകോടി ഭക്തര്‍ പങ്കെടുക്കുന്ന അമൃത് സ്‌നാനത്തിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗത്തിലേക്കുള്ള…

ബുംറ ടെസ്റ്റ് ക്രിക്കറ്റര്‍ ഒാഫ് ദ് ഇയര്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളര്‍

ജസ്പ്രീത് ബുംറ 2024ലെ ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍. ഈ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളറാണ് ബുംറ. 2024ല്‍ മാത്രം 71 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ…

സൂക്ഷിച്ചോ ഗൂഗിളില്‍ ഇക്കാര്യങ്ങള്‍ തിരഞ്ഞാല്‍ ജയില്‍ ഉറപ്പ്

എന്തിനും ഏതിനും ഗൂഗിളിനോട് ‘സംശയം’ ചോദിക്കുന്നവരാണ് നമ്മള്‍. ചെറിയ സംശയങ്ങള്‍ മുതല്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് വരെ ഉത്തരം കണ്ടെത്താന്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ സഹായിക്കും. വലിയ ഗുണങ്ങളുള്ള ഈ സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിക്കുന്നത് വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് ഓര്‍ക്കുക. ഗൂഗിളിലെ ചില…

മുഡ ഭൂമി അഴിമതിക്കേസ് വീഡിയോ-ഓഡിയോ തെളിവുകളടങ്ങിയ റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിച്ച് ലോകായുക്ത

കർണാടക: മുഡ ഭൂമി അഴിമതിക്കേസിലെ അന്വേഷണ റിപ്പോർട്ട് കർണാടക ഹൈക്കോടതിയുടെ ധർവാഡ് ബെഞ്ചിന് സമർപ്പിച്ച് ലോകായുക്ത. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെയാണ് ഹൈക്കോടതി സമയം നൽകിയിരുന്നത്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം 25 പേരുടെ…

തിക്കോടി ബീച്ച് അപകടം മുങ്ങിമരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി

കോഴിക്കോട് തിക്കോടിയിൽ കടലിൽ മുങ്ങിമരിച്ച വയനാട് സ്വദേശികളായ നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ആയിരകണക്കിന് സന്ദർശകർ എത്തുന്ന തിക്കോടി ബീച്ചിൽ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ല.കോഴിക്കോട് തിക്കോടിയിൽ കടലിൽ മുങ്ങിമരിച്ച വയനാട് സ്വദേശികളായ നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം…

രോഹിത്ത് ശര്‍മ്മയെ പ്രശംസിച്ച് സുരേഷ് റെയ്‌ന മികച്ച ബാറ്റര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രകടനം മെച്ചപ്പെടുത്തും

ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും ഫോം കണ്ടെത്താനാകാതെ വിമര്‍ശന ശരങ്ങളേറ്റ് വാങ്ങുന്ന ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മക്ക് പിന്തുണയുമായി ടീം ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന. രോഹിത്തിന് കുറ്റമറ്റ സാങ്കേതിക…

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിതാ നയ്യാര്‍ അന്തരിച്ചു

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സൻ കൂടിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗം ബാധിച്ചു കഴി‍ഞ്ഞ് രണ്ടുവട്ടം…