Month: January 2025

വി എസിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു കുടുംബത്തെ സന്ദർശിച്ച് ഗവർണർ

വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ. ഗവർണറായി എത്തുമ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആർലേക്കർ പറഞ്ഞു.ഭാഗ്യവശാൽ അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചു. ആരോഗ്യപ്രശ്നനങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തിന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ട്…

ബോളിവുഡ് താരങ്ങള്‍ക്ക് വധഭീഷണി പാകിസ്താനില്‍നിന്ന് ഇ-മെയില്‍ കേസെടുത്ത് മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് താരം കപില്‍ ശര്‍മയ്ക്ക് പാകിസ്താനില്‍നിന്ന് വധഭീഷണി. നടന്‍ രാജ്പാല്‍ യാദവ്, കോറിയോഗ്രാഫര്‍ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്കും ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് കപില്‍ ശര്‍മയ്ക്കും സന്ദേശം ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത്…

കായികമേളയിലെ പോയിന്റിനെച്ചൊല്ലിയുള്ള വിവാദം നവാമുകുന്ദ മാർ ബേസിൽ സ്‌കൂളുകളുടെ വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തിയ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി…

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്

indiancricket #rohitsharma #bcci #ChampionsTrophy2025 #RanjiTrophy

കുത്തേറ്റതോ അതോ അഭിനയമോ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വിവാദ പരാമർശവുമായി മന്ത്രി നിതേഷ് റാണെ

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് നാരായൺ റാണെ. മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമർശം. ”സെയ്ഫ് അലി ഖാനെ ബംഗ്ലാദേശ് അക്രമി കൊണ്ടുപോയെങ്കിൽ നന്നായേനെ. ബംഗ്ലാദേശികൾ മുംബൈയിൽ…

നനഞ്ഞ പടക്കമായി ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് വീരൻമാര്‍, ആകെ നേടിയത് 7 റണ്‍സ് ആര്‍സിബി ഇഫക്ടെന്ന് ആരാധകര്‍

കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ട്രോളുമായി ആരാധകര്‍. ഐപിഎല്‍ താരലേലത്തില്‍ ആര്‍സിബി ടീമിലെത്തിച്ച മൂന്ന് വെടിക്കെട്ട് താരങ്ങളുടെ നിറം മങ്ങിയ പ്രകടനമാണ് ആരാധകരുടെ പരിഹാസത്തിന്…

ജൽഗാവ് റെയിൽ അപകടം മരണം 13 ആയി

മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അപകടത്തിൽ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണപ്പെട്ടത്. ജൽഗാവിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്. ലഖ്നൌവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിന്ർറെ വീലുകളിൽ നിന്ന് പുക കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന്…