Month: January 2025

ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിക്കണമെന്ന് കാമുകന്‍ നിരസിച്ച് ആതിര പിന്നാലെ കൊലപാതകം

തിരുവനന്തപുരം കഠിനംകുളത്ത് വെഞ്ഞാറമൂട് സ്വദേശി ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ…

സഞ്ജു വിക്കറ്റ് കീപ്പറായി ഇറങ്ങുമോ അങ്ങനെയൊരു ചോദ്യത്തിന്റെ പോലും ആവശ്യമില്ലെന്ന് സൂര്യകുമാര്‍ യാദവ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി എത്തുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമീപകാലത്ത് സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച…

കേരളത്തിൽ ചൂട് കൂടും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

കേരളത്തിൽ ഇന്ന് സാധാരണയെക്കാൾ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.…

ആതിരയുടെ കൊലപാതകം പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി

കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. ആതിരയുടെ ഭർത്താവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ…

കുട്ടികളെ കയ്യൊഴിയാന്‍ എളുപ്പമാണ് പക്ഷെ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികള്‍ എവിടെ പോകാനാണ്

പള്ളുരുത്തി ജയമാതാ ട്യൂഷന്‍ സെന്ററില്‍ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയനായിരുന്നു പ്രിയന്‍. എന്റെ ജൂനിയറായി ആയി എസ്ഡിപിവൈ ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിച്ച ഒരു സാധാരണ കുട്ടി, കുറച്ചു കുരുത്തക്കേട് അവന് അപ്പോഴേ ഉണ്ടായിരുന്നു. അത് അബ്‌നോര്‍മലായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്…

മമ്മൂട്ടി ഗൗതം വസുദേവ് മേനോന്‍ ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളില്‍

കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ (ജനുവരി 23ന്) തീയറ്ററില്‍ എത്തും. ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ​ഗൗതം വാസുദേവ്…

ജീവനക്കാരുടെ പണി മുടക്ക് സഭയിൽ സിപിഐ സംഘടനയും സമരത്തിലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ജീവനക്കാർക്ക് 6 ഗഡു ഡി എ കുടിശ്ശിക ആണെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പിസി വിഷ്ണുനാ ഥ് പറഞ്ഞു. അഞ്ച് വർഷമായി ലീവ് സറണ്ടർ…

സുബൈദ കൊലക്കേസ് പ്രതിയായ മകൻ ആഷിഖിന് മാനസിക വിഭ്രാന്തി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകൻ…