Month: January 2025

3 മാസം പ്രായമുള്ള കുഞ്ഞിനെ വൈപ്പറാക്കി കാറിലെ മഞ്ഞ് തുടച്ച് അച്ഛന്‍

കൈക്കുഞ്ഞിനെ വൈപ്പറാക്കി കാറിന്‍റെ ഗ്ലാസിലെ മഞ്ഞ് തുടച്ച് നീക്കിയ സംഭവത്തില്‍ 25കാരനായ പിതാവിനെതിരെ ക്രിമിനല്‍ കേസ്. ടെക്സസിലാണ് സംഭവം. ടിക്ടോക്കില്‍ വൈറലായ വിഡിയോ മാധ്യമപ്രവര്‍ത്തകനായ കെവിന്‍ സ്റ്റീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കമ്പിളിയില്‍ പൊതിഞ്ഞ കുരുന്നിനെ രണ്ട് കൈകളും…

കിങിന്റെ രഞ്ജി ബാറ്റിങ് കാണാൻ ലൈവിൽ IND-ENG ടി 20 മാച്ചിനേക്കാൾ കാണികൾ

ഒടുവിൽ നീണ്ട 12 വർഷങ്ങൾക്ക് ശേഷം ആ സ്വപ്ന മുഹൂർത്തം വന്നെത്തി. ഡൽഹിക്കായി സൂപ്പർ താരം വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയിൽ വീണ്ടും ബാറ്റ് വീശി. ഡൽഹി- റെയിൽവേസ് മത്സരത്തിൽ യാഷ് ദൾ ഔട്ടായതോടെയാണ് കോഹ്‌ലി ബാറ്റിങ്ങിനെത്തിയത്. ഇന്നലെ ടോസ് നേടി…

ലോറിയില്‍ എത്തിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

സേലം: സേലം കൊങ്കനപരത്ത് നടു റോഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായി . കങ്കണാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓമല്ലൂരിലാണ് സംഭവം നടന്നത്.റോഡ് നാലുവരി പാതയാക്കുന്ന ജോലിക്കെത്തിയ ലോറിയിലെ സിലിണ്ടറാണ് പൊട്ടി തെറിച്ചത്. തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍…

ഉണ്ണി കന്നഡ മണ്ണിൽ കൊടിപാറിക്കും കെജിഎഫിന്‍റെ മണ്ണിൽ തരംഗമാകാൻ മാർക്കോ

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ തരംഗം മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ആഞ്ഞടിക്കുകയാണ്. ഹിന്ദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച വരവേൽപ്പിന് പിന്നാലെ തെലുങ്കിലും ‘മാർക്കോ’ കൊടുങ്കാറ്റ് വീശിയടിക്കുകയുണ്ടായി. ഇപ്പോഴിതാ അതിന്…

കൊച്ചിയിൽ 15കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സ്കൂൾ അധികൃതരുടെയും സഹപാഠികളുടെയും വിശദമായ മൊഴിയെടുക്കും

കൊച്ചി തൃപ്പൂണിത്തുറയിൽ 15കാരനായ മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുക്കും. തൃക്കാക്കര എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജനുവരി 15നാണ്…

ലഹരി മാഫിയക്കെതിരെ വെളിപ്പെടുത്തല്‍ യുവാവിന് മര്‍ദ്ദനം

മലപ്പുറം: ലഹരി മാഫിയയെ തുറന്നുകാട്ടിയ യുവാവിന് മര്‍ദ്ദനമെന്ന് പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമിനാണ് മര്‍ദ്ദനമേറ്റത്. ലഹരി മാഫിയയെക്കുറിച്ച് നിസാം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നേരത്തെ ലഹരി ഉപയോഗിച്ചിരുന്ന നിസാം പിന്നീട് ലഹരി ഉപയോഗം നിര്‍ത്തുകയും ലഹരി മാഫിയക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുകയുമായിരുന്നു. ഇതിന്…

മോഹൻലാലിന്റെ സ്വപ്‌നം യാഥാർത്ഥ്യമാവുന്നു പ്രായമാകുന്ന സിനിമാതാരങ്ങൾക്ക് താമസിക്കാൻ അമ്മയുടെ ഗ്രാമം

കൊച്ചി: പ്രായമാകുമ്പോൾ സിനിമാതാരങ്ങൾക്ക് ഒന്നിച്ച് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ താര സംഘടനയായ ‘അമ്മ’. സംഘടനയുടെ മുൻ പ്രസിഡന്റായ മോഹൻലാലിന്റെ ആശയമാണിത്. പദ്ധതിയുടെ ശ്രമങ്ങൾ ആരംഭിച്ചു. അമ്മ നടപ്പാക്കുന്ന സഞ്ജീവനി ജീവൻ രക്ഷാപദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പുതിയ പദ്ധതിയെക്കുറിച്ച് നടൻ ബാബുരാജാണ് സഹപ്രവർത്തകരെ അറിയിച്ചത്.…

ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല മുൻപും ഉപദ്രവിച്ചു അമ്മ ശ്രീതുവിന്റെ മൊഴി

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നൽകി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നതായി ശ്രീതുവിന്റെ…