Month: January 2025

തിരുവനന്തപുരത്ത് കുത്തേറ്റ പ്ലസ് ടു വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു പ്ലസ് വൺ വിദ്യാർഥികൾക്കായി അന്വേഷണം

തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാർത്ഥി അസ്‌ലമിന്റെ നില ഗുരുതരമായി തുടരുന്നു. പ്ലസ് വൺ വിദ്യാർഥികളായ നാലുപേരാണ് കേസിലെ പ്രതികൾ. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ഒരുമാസം മുമ്പ് വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കം…

23-ാമത് പുനെ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഫെബ്രുവരി 13 ന് തുടക്കം

23-ാമത് പുനെ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 13 മുതൽ 20 വരെ . നടനും ചലച്ചിത്രനിർമാതാവുമായ രാജ് കപൂറിന്റെ നൂറാം ജന്മദിനമാണ് ഈ വർഷത്തെ ചലച്ചിത്രമേളയുടെ പ്രമേയം. പുനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പും ചേർന്ന് ദാദാസാഹേബ് ഫാൽക്കെ…

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് പതിച്ച് അപകടം മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. അപകടകാരണം മോശം കാലാവസ്ഥ മൂലമെന്ന് സേന. മൂന്ന്…

ഭൂമിയുടെ ഭ്രമണവേഗത കുറഞ്ഞു ദിവസത്തിന്‍റെ വേഗം വര്‍ധിച്ചു കാരണം ചൈനയുടെ അണക്കെട്ട്

ലോകത്തിലേക്കും ഏറ്റവും വലിയ അണക്കെട്ട് ബ്രഹ്മപുത്ര നദിയില്‍ നിര്‍മിക്കാന്‍ ചൈന ഒരുങ്ങുമ്പോള്‍ ചൈനയുടെ തന്നെ മറ്റൊരു സൃഷ്ടിയും ചര്‍ച്ചയാകുകയാണ്. ചൈനയുടെ ‘ത്രീ ഗോർജസ് ഡാം’ എന്ന അണക്കെട്ട്. അതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കുന്ന ഒന്നാണ്…

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ് പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം പിടിയിൽ

കൊല്ലം: അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം പിടിയിൽ. രണ്ട് പ്രതികളെ പോണ്ടിച്ചേരിയിൽ നിന്ന് സിബിഐ ആണ് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഇന്ത്യൻ ആർമിയിലായിരുന്നു ജോലി…

മറുനാട്ടില്‍ നിന്നും മാതൃകയായി ഒരു അവയവദാനം എട്ട് പേര്‍ക്ക് പുതുജീവനേകി മലയാളി വിദ്യാര്‍ത്ഥി യാത്രയായി

പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര…

ബഹിരാകാശത്തേക്കയച്ചത് 8 വൻപയർ വിത്തുകൾ നാലാം ദിവസം മുളപൊട്ടി പരീക്ഷണം വിജയകരമാക്കി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. പിഎസ്എൽവി സി 60 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പ്രത്യേക ക്രോപ്സ് പേ ലോഡിലാണ് വൻപയർ വിത്ത് മുളപ്പിച്ചത്. പിഎസ്എൽവി സി 60 പോയം ദൗത്യത്തിൻ്റെ ഭാഗമായിരുന്നു ക്രോപ്സും. വിക്ഷേപണം കഴി‍ഞ്ഞ് നാലാം…

ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം

ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് മാറ്റിയത്. ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ഉമ തോമസ് ഡോക്ടർമാരുമായും മക്കളോടും സംസാരിച്ചു. ഉമ…