Month: January 2025

ഹേയ് കോണ്‍സ്റ്റാസ് എന്തുപറ്റി ഷോട്ട് അടിക്കാന്‍ പറ്റുന്നില്ലേ ഹിന്ദിയിൽ സ്ലെഡ്ജ് ചെയ്ത് ജയ്‌സ്വാള്‍

ഓസ്‌ട്രേലിയന്‍ ഓപണറും യുവതാരവുമായ സാം കോണ്‍സ്റ്റാസുമായി വീണ്ടും കൊമ്പുകോർത്ത് യശസ്വി ജയ്‌സ്വാള്‍. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയെയും ജസ്പ്രിത് ബുംമ്രയെയും പലപ്പോഴായി കോൺസ്റ്റാസ് സ്ലെഡ്ജ് ചെയ്തിരുന്നു. ഇതിന് പകരമായി തിരിച്ചും ഓസീസ് താരത്തെ ജയ്‌സ്വാള്‍ പ്രകോപിപ്പിക്കുകയായിരുന്നു. സിഡ്‍നിയിലെ രണ്ടാം ദിനം സാം…

ഉണ്ണിയുടെ സന്തോഷം എന്‍റെയും മാര്‍ക്കോയുടെ വിജയത്തിളക്കില്‍ ടൊവിനോ

ഉണ്ണി മുകുന്ദന്‍റെ നേട്ടത്തില്‍ താനേറെ സന്തോഷവാനെന്ന് നടന്‍ ടൊവിനോ തോമസ്. ഉണ്ണി ഒരുപാട് അധ്വാനിച്ച് നേടിയതാണ് ഈ നേട്ടമെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഐഡന്‍റിറ്റി’യുടെ റിലീസ് ദിനത്തില്‍ ആദ്യ ഷോ കാണാനെത്തിയപ്പോഴാണ് മാര്‍ക്കോ സിനിമയെക്കുറിച്ചുളള താരത്തിന്‍റെ പ്രതികരണം.…

സഹപാഠിയുമായി തർക്കം ഡൽഹിയിൽ 14-കാരനെ കുത്തിക്കൊന്നു ക്രൂരത സ്കൂളിന് പുറത്തുവെച്ച്

ന്യൂഡൽഹി: ഡൽഹിയിലെ ശക്കർപുരിൽ സഹപാഠിയുമായുള്ള തർക്കത്തെ തുടർന്ന് 14-കാരനെ കുത്തിക്കൊന്നു. രാജ്കിയ സർവോദയ ബാലവിദ്യാലയത്തിലെ വിദ്യാർഥിയായിരുന്ന ഇഷു ഗുപ്ത(14) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.സ്കൂളിലെ എക്സ്ട്രാ ക്ലാസുകൾക്കിടെ ഇഷു മറ്റൊരു സഹപാഠിയായ കൃഷ്ണയുമായി തർക്കത്തിലേർപ്പെട്ടതായാണ് പോലീസ് പറയുന്നത്. ക്ലാസ് അവസാനിച്ചതിന് ശേഷം…

ഇന്ത്യക്ക് പ്രതീക്ഷ ജസ്പ്രിത് ബുമ്ര തിരിച്ചെത്തി സിഡ്‌നിയില്‍ പന്തെറിയുമോ ഇല്ലയോ എന്നുള്ള ആശങ്ക ബാക്കി

സിഡ്നി: ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷയായി ജസ്പ്രിത് ബുമ്ര തിരിച്ചെത്തി. സിഡ്‌നിയില്‍ മത്സരം നടക്കുന്നതിനിടെ താരം ഗ്രൗണ്ട് വിട്ടിരുന്നു. പിന്നാലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം സ്‌കാനിംഗിനായി ആശുപത്രിയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്താണ് പരിക്കെന്നോ, താരം തുടര്‍ന്ന് കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.…

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച 6 വിക്കറ്റുകൾ നഷ്‌ടം പതിവ് പോലെ നിരാശപ്പെടുത്തി വിരാട് കോലി

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 120 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടം. ഋഷഭ് പന്ത് 40 റൺസ് എടുത്ത് പുറത്തായി. നിതീഷ് കുമാർ റെഡ്ഢി പൂജ്യത്തിന് പുറത്ത്. സ്കോട്ട് ബോളണ്ടിന് നാല് വിക്കറ്റ് ലഭിച്ചു. നിലവിൽ…

സിഡ്നിയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി ബുംറ ​ഗ്രൗണ്ട് വിട്ടു സ്കാനിങ്ങിന് വിധേയനാകും

സിഡ്നി: ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. രണ്ടാം ദിനം മത്സരം പുരോ​ഗമിക്കുന്നതിനിടെ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ​ഗ്രൗണ്ട് വിട്ടു. മത്സരത്തിനിടെ താരത്തിന് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബുംറയെ സ്കാനിങ്ങിന് വിധേയമാക്കും.സപ്പോർട്ടിങ് സ്റ്റാഫുകൾക്കൊപ്പം ബുംറ ​ഗ്രൗണ്ട്…

വാരിക്കൂട്ടണം എല്ലാ സാധനങ്ങളും പ്രതീക്ഷയായി ഉമാ തോമസ് എംഎൽഎയുടെ കുറിപ്പ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണുപരിക്കേറ്റ് ചികിത്സയിലുള്ള ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. ഓർമ തിരിച്ചുകിട്ടിയെന്ന സൂചനയ്ക്കൊപ്പം ശരീര ചലനങ്ങൾ സാധാരണഗതിയിലേക്ക് മടങ്ങുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. റിനൈ മെഡിസിറ്റി ആശുപത്രിയിൽ കഴിയുന്ന ഉമ ഇന്നലെ ആദ്യമായി കിടക്കയിൽ…

ശൈത്യകാലത്തെ സാധാരണ അണുബാധ പുതിയ വൈറസിനെ പേടിക്കേണ്ടെന്ന് ചൈന ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

ബെയ്‌ജിങ്‌: ചൈനയിലെ ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും വ്യാപനത്തെ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ശൈത്യകാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നുമാണ് ചൈനയുടെ വിശദീകരണം. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ…