Month: January 2025

ആയുസിന്‍റെ ബലം തെറിച്ചുപോയ സ്കൂട്ടര്‍ നേരെ കാറിന് അടിയിലേക്ക് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതികൾ

റോഡ് അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവരുണ്ട്. ആയുസിന്‍റെ ഭാഗ്യം കൊണ്ട് എന്ന് നാട്ടുമൊഴിയില്‍ പറയും. എന്നാല്‍, അത്തരം സംഭവങ്ങളുടെ യഥാര്‍ത്ഥ്യ ദൃശ്യങ്ങള്‍ കണ്ടാല്‍ അതെങ്ങനെ സംഭവിച്ചു എന്ന അതിശയത്തിലാകും നമ്മളില്‍ പലരും. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍…

കോൺസ്റ്റാസേ ചൊറിയല്ലേ അത് ബുംമ്രയാണ് പാടത്ത് വെച്ചുള്ളതിന് അയാൾ വരമ്പത്തേക്ക് മാറ്റി വെക്കാറില്ല

ബോർ‌ഡർ-​ഗാവസ്കർ ട്രോഫി അഞ്ചാം ടെസ്റ്റില്‍ തന്നെ സ്ലെഡ്ജ് ചെയ്ത കോൺസ്റ്റാസിന് തൊട്ടടുത്ത പന്തുകളിൽ മറുപടി നൽകി ബുംമ്ര. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ 185 ലവസാനിച്ചപ്പോൾ അവസാന സെഷനിൽ മറുപടി ഇന്നിങ്‌സിനിറങ്ങിയ ഓസീസിന് ആദ്യ മൂന്ന് ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി.…

29 – മത് കേരള സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിനു പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽതുടക്കം കുറിച്ചു

നാലു ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം പാലക്കാട് എം. പി ശ്രീ വി.കെ ശ്രീകണ്ഠൻ നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൻ്റെ അധ്യക്ഷൻ നെമ്മാറ എം. എൽ. എ ശ്രീ കെ ബാബുവും, സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ സ്പോൺസറായ ഒലീവിയ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറും…

വിധിയിൽ തൃപ്തരല്ല, വധശിക്ഷ പ്രതീക്ഷിച്ചിരുന്നു ശിക്ഷ ചെറുതായി പോയെന്ന് കുടുംബങ്ങൾ

പെരിയ ഇരട്ടക്കൊലക്കേസ് വിധിയോട് വൈകാരികമായാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്റെ പ്രതികരണം. പൊട്ടിക്കരഞ്ഞാണ് കുടുംബാംഗങ്ങൾ വിധിയുടെ വിശദാംശങ്ങൾ കേട്ടത്. ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിതുമ്പലോടെ പ്രതികരിച്ചു.ഇരട്ട ജീവപര്യന്തത്തിൽ തൃപ്തരല്ലെന്ന് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്രതികരിച്ചു. ശിക്ഷ ചെറുതായി പോയി, അപ്പീൽ…

ഉത്തരേന്ത്യയിൽ ശൈത്യം അതികഠിനം ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചു

ഉത്തരേന്ത്യയിൽ ശൈത്യം കടുക്കുന്നു.ഡൽഹിയിൽ താപനില 6 ഡിഗ്രിയിലേക്ക് താഴ്ന്നു. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചുഅതിതീവ്രമാവുകയാണ് ഉത്തരേന്ത്യയിൽ ശൈത്യകാലം. ഡൽഹി, രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ 5 മുതൽ 8 ഡിഗ്രി സെൽഷ്യസ്…

പെരിയ ഇരട്ടക്കൊല കേസ് 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.ആറുവർഷം നീണ്ട…

അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം ഖുശ്‌ബു സുന്ദർ അറസ്റ്റിൽ

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കി…