Month: January 2025

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് പൊള്ളലേറ്റവര്‍ക്ക് ലോകോത്തര ചികിത്സ നൽകും മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്.കെ സോട്ടോയുടെ അനുമതി ഉടന്‍…

മലയാളിക്ക് കുറഞ്ഞ ചെലവില്‍ വിമാനയാത്ര എയർ കേരള ജൂണില്‍ ആദ്യം കണ്ണൂരിൽ നിന്ന്

ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര എന്ന വാഗ്ദാനം ചെയ്യുന്ന സെറ്റ്ഫ്ലൈ ഏവിയേഷൻസിന്‍റെ എയർ കേരള എയർലൈൻസ് ജൂൺ മുതൽ സർവീസ് ആരംഭിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാകും കമ്പനിയുടെ ആദ്യ വിമാന സർവീസ്. ഡിസംബർ 30 തിന് കമ്പനി കണ്ണൂർ രാജ്യാന്തര…

പുതുവര്‍ഷത്തില്‍ പുതുചരിത്രം അശ്വിനെയും പിന്നിലാക്കി ബുംമ്ര ടെസ്റ്റ്

പുതുവര്‍ഷദിനത്തില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്ര. ഓസ്‌ട്രേലിയയ്‌ക്കെതിരെ 30 വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ബുംമ്ര ഒന്നാമതെത്തിയിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബുംമ്ര.907…

സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി വധു ഗായിക പൂര്‍ണിമ കണ്ണന്‍

സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. സംഗീതജ്ഞയായ പൂര്‍ണിമ കണ്ണനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 31 ന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.

ചേതേശ്വര്‍ പൂജാരയെ ടീമിലെത്തിക്കാന്‍ ഗംഭീര്‍ ശ്രമിച്ചു പറ്റില്ലെന്ന് സെലക്ടര്‍മാര്‍

മെല്‍ബണ്‍: വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആവശ്യം അജിത്‌ അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തള്ളുകയായിരുന്നുവെന്നും . പെര്‍ത്തിലെ ആദ്യ ടെസ്റ്റിനു മുമ്പായാണ്…

ചേര്‍ത്തലയില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല പട്ടണക്കാട് ക്ഷേത്രത്തിന് സമീപം ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാരനാട് വേങ്ങയില്‍ വെളിംപറമ്പില്‍ അശ്വതി ഭവനം അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ രതി (60) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30…

MDBയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഐഡന്റിറ്റി ഒന്നാമത് നാളെ മുതൽ പ്രദർശനത്തിന്

ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ…

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പൂവന്‍പൊയിലില്‍ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല.പ്രദേശത്ത് കാടുപിടിച്ച വാഴത്തോട്ടം വൃത്തിയാക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. അതിനിടെയാണ്…