Month: January 2025

ടേക്ക് ഓഫിന് തൊട്ടുമുൻപ് എയർ ബുസാൻ വിമാനത്തിന് തീപിടിച്ചു 176 പേരെയും ഉടൻ പുറത്തിറക്കി ഒഴിവായത് വൻദുരന്തം

സോൾ: തെക്കൻ കൊറിയയിലെ വിമാനത്താവളത്തിൽ വച്ച് ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന 176 പേരെയും ഉടൻ ഒഴിപ്പിച്ചു. രക്ഷപ്പെടുന്നതിനിടെ നാല് പേർക്ക് പരിക്കേറ്റു. ഹോങ്കോങിലേക്ക് പുറപ്പെടുകയായിരുന്നു വിമാനം. പിൻഭാഗത്ത് നിന്നാണ് തീ പടർന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.…

ലോക്കപ്പില്‍ പ്രതി ചിക്കനും ചോറും ആവശ്യപ്പെട്ടു പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലത്തൂര്‍: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വൈകിട്ട് നാലിന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന് 35 മണിക്കൂറിനുശേഷമാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെ ബോയന്‍ കോളനിയിലെ വീട്ടിലേക്കുവരുന്ന വഴിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍…

ബുംറ വര്‍ഷം 2024-ല്‍ നേടിയത് 86 വിക്കറ്റ് ട്വന്റി 20-യിലും ടെസ്റ്റിലും ഒരുപോലെ തിളങ്ങി

ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ ജസ്പ്രീത് ബുംറയുടെ വര്‍ഷമായിരുന്നു 2024. പോയവര്‍ഷത്തെ മികച്ചതാരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സി(ഐ.സി.സി.)ലിന്റെ പുരസ്‌കാരം ഇന്ത്യന്‍ പേസ് ബൗളറെ തേടിയെത്തിയത് ചൊവ്വാഴ്ചയാണെങ്കിലും ക്രിക്കറ്റ് ലോകം നേരത്തേതന്നെ ഈ അംഗീകാരം നല്‍കിയിരുന്നു.ജൂണില്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ട്വന്റി 20…

സുനിത വില്യംസിനേയും വിൽമറേയും തിരിച്ചെത്തിക്കണമെന്ന് സ്‌പേസ്എക്‌സിനോട് ട്രംപ്

വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തിൽനിന്ന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബാരി വില്‍മറിനേയും തിരികെ കൊണ്ടുവരാന്‍ സ്‌പേസ് എക്‌സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക്. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളെ കഴിയുന്നത്ര…

മൂന്നാമതും ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു സ്പെഷൽ ക്ലാസും ഏറ്റില്ല

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യിലും ജോഫ്ര ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ട് മത്സരത്തിലും ആർച്ചറുടെ ഷോർട് ബോളിലാണ് താരം പുറത്തായിരുന്നത്. ആദ്യ മത്സരത്തിൽ നന്നായി തുടങ്ങിയ ശേഷം 26 റൺസെടുത്ത് പുറത്തായി.രണ്ടാം ട്വന്റി 20യിൽ…

ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം സംസ്ഥാനത്ത് ചൂടിന് ശമനമില്ല മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദ്ദേശമുണ്ട്. ദാഹമില്ലെങ്കിലും…

ഇന്ത്യയിൽ മലയാളം സിനിമ മാത്രമാണ് വളരുന്നത് മണിരത്നം

ഇന്ത്യൻ സിനിമയിൽ സ്ഥിരതയോടെ വളരുന്ന ഒരേയൊരു സിനിമ ഇൻഡസ്ടറി മലയാളം സിനിമ മാത്രം ആണ് എന്ന് സംവിധായകൻ മണിരത്നം. കോഴിക്കോട് നടന്ന കേരള ലിട്രേച്ചർ ഫെസ്റ്റിൽ നടൻ പ്രകാശ് രാജുമായി വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു മണിരത്നം. ഒരു മഹാഭാഗ്യമായി കാര്യമെന്തെന്നാൽ ഗൗരവതരമായ…