Month: February 2025

ബെന്നി ബഹനാനായി സമ്മര്‍ദമേറുന്നു

കെപിസിസി പ്രസിഡന്‍റായി ബെന്നി ബഹനാനെ തിരഞ്ഞെടുക്കാന്‍ സമ്മര്‍ദമേറുന്നു. എ ഗ്രൂപ്പിന്‍റെയും രമേശ് ചെന്നിത്തലയുടെയും പിന്തുണ ബെന്നി ബഹനാനുണ്ട്. ക്രിസ്ത്യൻ പ്രാതിനിധ്യം, യു‍‍ഡിഎഫ് കൺവീനറായിരുന്ന പരിചയം എന്നിവയാണ് അനുകൂല ഘടകങ്ങള്‍. കെ.സുധാകരനെ ബോധ്യപ്പെടുത്തിയ ശേഷമേ നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കൂ.അതേസമയം, ഹൈക്കമാൻഡ് വിളിച്ച കേരള…

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപം മഞ്ഞുമല ഇടിഞ്ഞ് അപകടം. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടുവെന്നാണ് വിവരം. 16 പേരെ രക്ഷപ്പെടുത്തി സൈനിക ക്യാമ്പിലെത്തിച്ചു. പലരും ​ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്.…

സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം മാറ്റി

ടെക്സസ്: സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ പറക്കല്‍ സ്പേസ് എക്‌സ് നീട്ടിവച്ചു. ഇന്ന് (ഫെബ്രുവരി 28) സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം നടത്തും എന്നാണ് സ്പേസ് എക്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 3നായിരിക്കും വിക്ഷേപണം എന്ന് കമ്പനി ട്വീറ്റ്…

പത്താം ക്ലാസുകാരന് തലയ്ക്ക് ഗുരുതര പരിക്ക് 5 വിദ്യാർഥികൾ കസ്റ്റഡിയിൽ

കോഴിക്കോട്‌: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്ക്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപംസംഘർഷം.സംഭവത്തിൽ എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന്…

ഇന്ത്യയും പാക്സിതാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരണവുമായി ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ

PakistanCricket #IndianCricketTeam #SunilGavaskar

ഫിലിം ചേംബർ വേണോയെന്ന് സർക്കാർ ആലോചിക്കണം സിനിമാ സമരം ഉണ്ടാവില്ല

മലയാള സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. സിനിമ സമരം എന്നത് ഉമ്മാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. സമരത്തോട് സഹകരിക്കേണ്ടെന്നാണ് തീരുമാനം. ഫിലിം ചേംബര്‍ വേണോയെന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമരത്തോട് സഹകരിക്കേണ്ടെന്നാണ് തീരുമാനം. അപ്പോള്‍ ഞാന്‍ സമരത്തോട് ഒപ്പം…