സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സീരീസായ ഗാലക്‌സി എസ് 25 അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ സീരീസിന്റെ പ്രധാന ആകർഷണം കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ലൈനപ്പിൽ ഗൂഗിളിന്‍റെ ജെമിനി എഐയെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോളിതാ ഇന്ത്യൻ ഉപയോക്താക്കൾക്കായി ജെമിനി ലൈവിനൊപ്പം ഹിന്ദി ഭാഷാ പിന്തുണ നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് സാംസങ്.
ഇന്ത്യയിലെ വലിയ ഉപഭോക്തൃ അടിത്തറയും വിപണിയുടെ പ്രാധാന്യവും കണക്കിലെടുത്താണ് സാംസങ് ഹിന്ദിയിൽ എഐ പിന്തുണ നൽകുന്നത്. ഗാലക്‌സി എസ് 25 സീരീസിലൂടെ ജെമിനി ലൈവിൽ പിന്തുണ ലഭിക്കുന്ന ആദ്യത്തെ പ്രാദേശിക ഭാഷയും ഹിന്ദിയാണ്.
ജെമിനി ലൈവിൽ ഹിന്ദി ഭാഷാ പിന്തുണ ലഭിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ എഐ ടൂളുമായി സംവദിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കും. കലണ്ടർ, നോട്ട്‌സ്, റിമൈൻഡറുകൾ തുടങ്ങിയ സാംസങ്ങിന്റെ സ്വന്തം ആപ്പുകളിൽ എഐ അസിസ്റ്റന്റിന്റെ പ്രയോജനം ലഭ്യമാകുന്നതിനു പുറമെ, മറ്റ് തേർഡ് പാർട്ടി ആപ്പുകളും ഇത് പിന്തുണയ്ക്കും