കേന്ദ്ര ബജറ്റിൽ ആരോ​​ഗ്യ മേഖലയിൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരമൻ. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി. എട്ട് കോടി കുഞ്ഞുങ്ങൾക്കായി പോഷകാഹാര പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ ആരംഭിക്കും. മെഡിക്കൽ കോളജുകളിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപനം.

നടപ്പ് സാമ്പത്തിക വർഷം 200 കാൻസർ സെന്ററുകൾ ആരംഭിക്കും. ഗിഗ് വർക്കേഴ്‌സിനെ ‘പ്രധാനമന്ത്രി ജൻ ആരോഗ്യ’ പദ്ധതിയുടെ ഭാഗമാക്കും. ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഉൾപ്പെടെ സഹായകം. സാമൂഹ്യ സുരക്ഷാ പദ്ധതി, സ്വിഗ്ഗി, സൊമാറ്റോ, ഊബർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ഇതിനായി ഇ പോർട്ടൽ രജിസ്ട്രേഷൻ നടപ്പാക്കും.

മെഡിക്കൽ ടൂറിസം വിത്ത് ഹീൽ ഇൻ ഇന്ത്യ പദ്ധതി നടപ്പാകും.ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ. വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിർമല സീതാരമാൻ പറഞ്ഞു.

മേക്ക് ഇൻ ഇന്ത്യ കൂടുതൽ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മധ്യവർഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റാണിതെന്ന് ധനമന്ത്രി നർമല സീതാരാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *